World

റഷ്യയ്‌ക്കെതിരായ ഉപരോധ നടപടികള്‍; സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് ബൈഡന്‍

റഷ്യയ്‌ക്കെതിരായ ഉപരോധ നടപടികള്‍; സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് ബൈഡന്‍
X

വാഷിങ്ടണ്‍: യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയ്ക്ക് മേലുള്ള പുതിയ ഉപരോധങ്ങളും പ്രഖ്യാപിക്കാന്‍ പോവുന്ന പുതിയ നടപടികളും ബൈഡന്‍ അദ്ദേഹത്തോട് വിശദീകരിച്ചു. ഇരുനേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണം 49 മിനിറ്റ് നീണ്ടുനിന്നു. സിവിലിയന്‍ ജനതയ്‌ക്കെതിരായ റഷ്യയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയിക്കുകയും റഷ്യക്കെതിരായ ഉപരോധം വര്‍ധിപ്പിക്കുന്നതിനുമുള്ള തുടര്‍നടപടികളും ചര്‍ച്ച ചെയ്തതായി സെലെന്‍സ്‌കി അറിയിച്ചു.

യുദ്ധഭൂമിയിലെ സ്ഥിതിഗതികളുടെ വിലയിരുത്തല്‍ ബൈഡന് നല്‍കിയതായും യുക്രെയ്ന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു. അധിനിവേശത്തിനുശേഷമുള്ള ബൈഡന്റെയും സെലെന്‍സ്‌കിയുടെയും മിക്ക കോളുകളും 30 മുതല്‍ 40 മിനിറ്റ് വരെയുള്ളതാണ്. അതേസമയം, അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രെയ്‌നില്‍ റഷ്യയുമായി യുദ്ധം ചെയ്യില്ലെന്ന് ജോ ബൈഡന്‍ ആവര്‍ത്തിച്ചു. അത്തരമൊരു സാഹചര്യത്തെ മൂന്നാം ലോകമഹായുദ്ധമായി വിശേഷിപ്പിക്കേണ്ടിവരും. യൂറോപ്പിലെ സഖ്യകക്ഷികളുമായി ഒരുമിച്ചുനില്‍ക്കുന്നത് തുടരും. എന്നാല്‍, നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it