World

ബില്‍ഗേറ്റ്‌സിനെ പിന്തളളി ആര്‍നോള്‍ഡ്; ലോക അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം

ബില്‍ഗേറ്റ്‌സിനെ പിന്തളളി ആര്‍നോള്‍ഡ്; ലോക അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം
X

ന്യൂയോര്‍ക്ക്: ലോകത്തിലെ ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായി ഫ്രഞ്ച്കാരനായ ബെര്‍ണാഡ് ആര്‍നോള്‍ഡ.് ഇതുവരെ രണ്ടാം സ്ഥാനത്തായിരുന്ന ബില്‍ഗേറ്റ്‌സിനെയാണ് ഈ ഫ്രഞ്ചുകാരന്‍ പിന്നിലാക്കിയത്. ലോകത്തിലെ ശതകോടീശ്വരന്‍മാരെ സൂചിപ്പിക്കുന്ന പട്ടികയായ ബ്ലൂംബെര്‍ഗ്ഗ് ബില്ല്യണര്‍ ഇന്‍ഡകസാണ് പുറത്തിറക്കിയത്. ആഡംബര വസ്തുക്കളുടെ നിര്‍മാണ കമ്പനി എല്‍വിഎംഎച്ചചീഫ് ഓപ്പറേറ്റിങ് ഓഫിസറാണ് ആര്‍നോള്‍ഡ്.

108 ബില്യണ്‍ യു എസ് ഡോളറാണ് ഈ ഫ്രഞ്ചുകാരന്റെ ആസ്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ ആസ്തി 107 ബില്യണ്‍ കോടി യു എസ് ഡോളറും. പാരീസിലെ നേത്രദാമിലെ പ്രശസ്തമായ പളളി തീപിടുത്തത്തെ തുടര്‍ന്ന് നശിച്ചപ്പോള്‍ പുനര്‍ നിര്‍മാണത്തിനായി ആര്‍നോള്‍ഡ് സഹായ വാഗ്ദാനം നല്‍കിയത് 224 മില്യണ്‍ യു എസ് ഡോളറാണ്. ഇതോടെ ആര്‍നോള്‍ഡ് ലോക ശ്രദ്ധയിലെത്തുകയും ചെയ്തു. എന്നാല്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസാണ് ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 125 ബില്യണ്‍ യു എസ് ഡോളറാണ് ബെസോസിന്റെ ആസ്തി. ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്നും ബില്‍ ഗേറ്റ്‌സ് പിന്നോട്ട് പോയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചിലവിടുന്ന കാര്യത്തില്‍ മറ്റാരെക്കാളും മുന്നില്‍ നില്‍ക്കുന്നത് അദ്ദേഹമാണന്നും ബ്ലൂംബര്‍ഗ്ഗ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it