പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്: പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പ്; നാലുമരണം
പ്രവാചകനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അക്കൗണ്ട് ഉടമ ശനിയാഴ്ച പോലിസ് സ്‌റ്റേഷനില്‍ ഹാജരായെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് മൊഴി നല്‍കുകയും ചെയ്തതായി ഭോല ഡെപ്യൂട്ടി പോലിസ് ചീഫ് ഷെയ്ഖ് സാബിര്‍ പറഞ്ഞു
ധക്ക: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ പോലിസ് വെടിവയ്പ്. നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ദക്ഷിണ ഭോല ജില്ലയില്‍ ഞായറാഴ്ചയാണു സംഭവം. മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഹിന്ദു യുവാവിനെ വധശിക്ഷയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തലസ്ഥാനമായ ധക്കയില്‍നിന്നു 195 കിലോമീറ്റര്‍ അകലെയുള്ള ബുര്‍ഹാനുദ്ദീന്‍ പ്രാര്‍ഥനാ ഗ്രൗണ്ടില്‍ 20000ത്തിലേറെ പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നാലു പേര്‍ കൊല്ലപ്പെടുകയും 50ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലിസ് ഓഫിസര്‍ സലാഹുദ്ദീന്‍ മിയ എഎഫ്പിയോട് പറഞ്ഞതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
എന്നാല്‍, മരണസംഖ്യ ഉയരുമെന്നും ഏഴുപേര്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. കുറഞ്ഞത് ഏഴുപേരെങ്കിലും മരിച്ചെന്നും 43 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പ്രദേശത്തെ ആശുപത്രിയിലെ ഡോക്ടറായ തയ്യിബുര്‍റഹ്മാന്‍ പറഞ്ഞതായി എഎഫ്പിയെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, പ്രകടനം അക്രമാസക്തമായപ്പോള്‍ സ്വയംരക്ഷയ്ക്കായാണു വെടിവച്ചതെന്നു പോലിസ് പറയുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തെയും കൂടുതല്‍ പോലിസുകാരെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. പ്രവാചകനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അക്കൗണ്ട് ഉടമ ശനിയാഴ്ച പോലിസ് സ്‌റ്റേഷനില്‍ ഹാജരായെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് മൊഴി നല്‍കുകയും ചെയ്തതായി ഭോല ഡെപ്യൂട്ടി പോലിസ് ചീഫ് ഷെയ്ഖ് സാബിര്‍ പറഞ്ഞു. യുവാവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT