World

ഇമ്രാന്‍ ഖാന്‍ തടവില്‍ കഴിയുന്ന പാക് ജയിലിന് നേരെ ആക്രമണ ശ്രമം

ഇമ്രാന്‍ ഖാന്‍ തടവില്‍ കഴിയുന്ന പാക് ജയിലിന് നേരെ ആക്രമണ ശ്രമം
X
കറാച്ചി: പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ സ്ഥിതി ചെയ്യുന്ന അഡിയാല സെന്‍ട്രല്‍ ജയിലിനു നേരെ ആക്രമണ ശ്രമം. തീവ്രവാദ വിരുദ്ധ വകുപ്പും (സിടിഡി) പോലിസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ശ്രമം പരാജയപ്പെട്ടത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പോലിസ് അറിയിച്ചു.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, മുന്‍ വിദേശകാര്യ മന്ത്രി, പഞ്ചാബ് പ്രവിശ്യാ മുന്‍ മുഖ്യമന്ത്രി എന്നിവരുള്‍പ്പെടെ നിരവധി വിഐപി പ്രതികള്‍ തടവില്‍ കഴിയുന്ന ജയിലിലാണ് ഭീകരാക്രമണ ശ്രമം നടന്നത്. പിടിയിലായ ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണ്. ഓട്ടോമാറ്റിക് ആയുധങ്ങള്‍ക്ക് പുറമെ ഹാന്‍ഡ് ഗ്രനേഡുകള്‍, ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കള്‍ (ഐഇഡി), ജയിലിന്റെ ബ്ലൂ പ്രിന്റ് എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

കൂടുതല്‍ അന്വേഷണത്തിനായി ഇവരെ അജ്ഞാത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലിന്റെ ശേഷിയുടെ ഇരട്ടി തടവുകാര്‍ താമസിക്കുന്നതിനാല്‍ അഡിയാല സെന്‍ട്രല്‍ ജയില്‍ സുരക്ഷിതമല്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.




Next Story

RELATED STORIES

Share it