World

അറ്റ്‌ലാന്റയ്ക്ക് സമീപം ഭക്ഷ്യ സംസ്‌കരണ പ്ലാന്റില്‍ വാതകച്ചോര്‍ച്ച; ആറുമരണം

അറ്റ്‌ലാന്റയ്ക്ക് സമീപം ഭക്ഷ്യ സംസ്‌കരണ പ്ലാന്റില്‍ വാതകച്ചോര്‍ച്ച; ആറുമരണം
X

വാഷിങ്ടണ്‍: യുഎസ് നഗരമായ അറ്റ്‌ലാന്റയ്ക്കു സമീപത്തെ ഒരു ഭക്ഷ്യ സംസ്‌കരണ പ്ലാന്റില്‍ നൈട്രജന്‍ വാതകച്ചോര്‍ച്ചയില്‍ ആറ് പേര്‍ മരണപ്പെടുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ചുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരണപ്പെട്ടതെന്ന് ജോര്‍ജിയയിലെ ഗെയ്‌നെസ്‌വില്ലില്‍ പോലിസ് വ്യക്തമാക്കി. മൂന്ന് പേരുടെ നില ഗുരുതരമാണ്. വാതക ചോര്‍ച്ചയുടെ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ പൊട്ടിത്തെറിയൊന്നും ഉണ്ടായില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

തെക്കുകിഴക്കന്‍ യുഎസ് സംസ്ഥാനത്തെ ഹാള്‍ കൗണ്ടിയില്‍ സ്ഥിതിചെയ്യുന്ന െ്രെപം പാക്ക് ഫുഡ്‌സ് എന്ന പ്രത്യേക കോഴി സംസ്‌കരണ പ്ലാന്റില്‍ പ്രാദേശിക സമയരം രാവിലെ 10നാണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് സമീപത്തെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ അവരുടെ ക്ലാസ് മുറികളില്‍ സുരക്ഷിതരാക്കി.

At Least Six Dead In Chemical Leak Near Atlanta

Next Story

RELATED STORIES

Share it