- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സലാഹ് അല്‍ അറൂരിയുടെ കൊലപാതകം; ഇസ്രായേലിന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്
ഹമാസിന്റെ സഖ്യകക്ഷിയായ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ തെക്കന്‍ ബെയ്റുത്തിലാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്.

ബെയ്റുത്ത്: ഹമാസിന്റെ മുതിര്‍ന്ന നേതാവ് സലാഹ് അല്‍ അറൂരിയുടെ കൊലപാതകത്തില്‍ തിരിച്ചടിക്കുമെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി ലബനീസ് പോരാളി സംഘടനയായ ഹിസ്ബുല്ല. തങ്ങളുടെ നിയന്ത്രണത്തിലുള്ള ബെയ്റുത്തില്‍ നടത്തിയ കൊലപാതകത്തിന് മറുപടി പറയാതെയോ ശിക്ഷിക്കപ്പെടാതെയോ പോവില്ലെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു. ലെബനന് നേരെയുള്ള ഗുരുതരമായ ആക്രമണമാണിതെന്ന് ഹിസ്ബുല്ല ആരോപിച്ചു. ഇസ്രായേല്‍- ഹമാസ് യുദ്ധത്തിലെ അപകടകരമായ വഴിത്തിരിവാണിതെന്നും അവര്‍ ആക്രമണത്തെ വിശേഷിപ്പിച്ചു.

ഹമാസിന്റെ സഖ്യകക്ഷിയായ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ തെക്കന്‍ ബെയ്റുത്തിലാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രായേല്‍ ആക്രമണത്തില്‍ അറൂരിയടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. നേരത്തെ, സിറിയയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ജനറല്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍, ആക്രമണത്തിനും പ്രതിരോധത്തിനും തങ്ങള്‍ തയ്യാറാണെന്നും ഏത് സാഹചര്യത്തേയും നേരിടാന്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് സജ്ജമാണെന്നും സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. അറൂരിയുടെ കൊലപാതകത്തെ അപലപിച്ച ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതി, ലെബനനേയും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമമെന്ന് ആരോപിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















