നാട് കടത്തപ്പെട്ട പൗരന്‍മാരെ സ്വീകരിക്കുന്നില്ല; പാകിസ്താന് അമേരിക്കയുടെ വിലക്ക്
വിസ കാലാവധി കഴിഞ്ഞ സ്വന്തം പൗരന്‍മാരെ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അമേരിക്ക ഇതിന് മുമ്പും 10 രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പാകിസ്താന് വിലക്കേര്‍പ്പെടുത്തിയെന്ന വിവരം അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് അറിയിച്ചത്.

വാഷിങ്ടണ്‍: അമേരിക്കയില്‍നിന്ന് നാടുകടത്തപ്പെട്ടതും വിസ കാലാവധി കഴിഞ്ഞതുമായ പാക് പൗരന്‍മാരെ സ്വീകരിക്കാന്‍ തയ്യാറാവാത്തതില്‍ പാകിസ്താന് വിലക്ക് കല്‍പ്പിച്ച് അമേരിക്ക. വിസ കാലാവധി കഴിഞ്ഞ സ്വന്തം പൗരന്‍മാരെ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അമേരിക്ക ഇതിന് മുമ്പും 10 രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പാകിസ്താന് വിലക്കേര്‍പ്പെടുത്തിയെന്ന വിവരം അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് അറിയിച്ചത്.
വിലക്കുണ്ടെങ്കിലും പാകിസാതാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. അമേരിക്കയിലേക്ക് യാത്രചെയ്യാന്‍ ആഗ്രഹിക്കുന്ന പാകിസ്താന്‍ പൗരന്‍മാര്‍ക്ക് ഈ വിലക്ക് വലിയ പ്രതിസന്ധിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയില്‍നിന്ന് പുറത്താക്കപ്പെടുന്ന സ്വന്തം പൗരന്‍മാരെ പാകിസ്താന്‍ ഏറ്റെടുക്കാത്തത് ആദ്യമായല്ല. എന്നാല്‍, ഇത്തരത്തില്‍ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യ കൃത്യമായി നാട്ടിലെത്തിക്കാറുണ്ടെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.