World

നല്‍കിയത് തെറ്റായ വിവരങ്ങള്‍: അദാനി ഗ്രൂപ്പിന് പിഴ ചുമത്തി ആസ്‌ത്രേലിയ

2015 നവംബറില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയ നിയമസാധുതയെ ആസ്‌ത്രേലിയന്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ ചോദ്യം ചെയ്തിരുന്നു.

നല്‍കിയത് തെറ്റായ വിവരങ്ങള്‍: അദാനി ഗ്രൂപ്പിന് പിഴ ചുമത്തി ആസ്‌ത്രേലിയ
X

സിഡ്‌നി: ഇന്ത്യന്‍ ബഹുരാഷ്ട്ര കുത്തകയായ അദാനി ഗ്രൂപ്പിന് പിഴ ചുമത്തി ആസ്‌ത്രേലിയ. ക്വീന്‍സ്‌ലാന്റിലെ പരിസ്ഥിതി നിയന്ത്രണ അതോറിറ്റിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് നടപടി. കോടതിയില്‍ കുറ്റം സമ്മതിച്ച അദാനി ഗ്രൂപ്പ് 20,000 ആസ്‌ത്രേലിയന്‍ ഡോളര്‍ പിഴ നല്‍കണം.

വിവാദമായ കാര്‍മൈക്കല്‍ കല്‍ക്കരി ഖനി ഭൂമി നിരപ്പാക്കിയില്ലെന്ന് കാണിച്ച് 2018 മാര്‍ച്ചില്‍ അദാനി ഗ്രൂപ്പ് വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചതായി പരിസ്ഥിതി ശാസ്ത്ര വകുപ്പ് കോടതിയെ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രദേശത്ത് ഭൂമി നിരപ്പാക്കിയതിനാല്‍ അദാനി ഗ്രൂപ്പ് കരാര്‍ ലംഘിച്ചതായി പരിസ്ഥിതി ശാസ്ത്ര വകുപ്പ് കോടതിയെ ബോധിപ്പിച്ചു.

അദാനി ഗ്രൂപ്പിനെതിരേ ഭൂമി നിരപ്പാക്കല്‍ ആരോപണം തെളിയിക്കാന്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ തെളിവുകളായി സമര്‍പ്പിച്ചു. 2015 നവംബറില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയ നിയമസാധുതയെ ആസ്‌ത്രേലിയന്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ ചോദ്യം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it