24 മണിക്കൂറിനിടെ 6.19 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 5.3 കോടി കടന്നു, മരണം 12.98 ലക്ഷം
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്പെയിന്, യുകെ, അര്‍ജന്റീന, കൊളംബിയ, ഇറ്റലി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലായുള്ളത്. പ്രതിദിന കൊവിഡ് ബാധിതര്‍ കൂടുതലായുള്ളത് അമേരക്കയിലാണ്. ഒറ്റദിവസം 1.44 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി രോഗം റിപോര്‍ട്ട് ചെയ്തത്.
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 6,19,846 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 10,179 പേര്‍ക്ക് ജീവന് നഷ്ടമായി. ആകെ 5,30,73,406 പേരാണ് ലോകത്ത് കൊവിഡ് ബാധിതരായത്. 12,98,566 മരണങ്ങളും ഇക്കാലയളവില്‍ റിപോര്‍ട്ട് ചെയ്തു. ഇതുവരെ 3,72,02,101 പേരുടെ രോഗം ഭേദമായപ്പോള്‍ 1,45,72,739 പേര് ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 95,610 പേരുടെ നില ഗുരുതരവുമാണ്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്പെയിന്, യുകെ, അര്‍ജന്റീന, കൊളംബിയ, ഇറ്റലി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലായുള്ളത്. പ്രതിദിന കൊവിഡ് ബാധിതര്‍ കൂടുതലായുള്ളത് അമേരക്കയിലാണ്. ഒറ്റദിവസം 1.44 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി രോഗം റിപോര്‍ട്ട് ചെയ്തത്.
1,480 മരണങ്ങളുമുണ്ടായി. പട്ടികയില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ ഈ സമയം 48,285 പേര് കൊവിഡ് രോഗികളായി. ബ്രസീലിലും പ്രതിദിന രോഗികള്‍ കൂടുകയാണ്. 47,724 പേര്‍ക്ക് വൈറസ് റിപോര്‍ട്ട് ചെയ്തതായാണ് കണക്ക്. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.
രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 1,08,70,963 (1,60,787), ഇന്ത്യ- 87,27,900 (43,861), ബ്രസീല്‍- 57,83,647 (34,640), ഫ്രാന്‍സ്- 18,98,710 (33,172), റഷ്യ- 18,58,568 (21,608), സ്പെയിന്- 14,84,868 (19,511), യുകെ- 12,90,195 (33,470), അര്‍ജന്റീന- 12,84,519 (11,163), കൊളംബിയ- 11,74,012 (8,686), ഇറ്റലി- 10,66,401 (37,978). മെക്സിക്കോ, പെറു, ജര്‍മനി, ദക്ഷിണാഫ്രിക്ക, ഇറാന്, പോളണ്ട്, ചിലി, ബെല്‍ജിയം, ഇറാഖ്, ഉക്രെയ്ന് തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷത്തിന് മുകളിലാണ്.
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT