World

24 മണിക്കൂറിനിടെ 5.73 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 4.58 കോടി കടന്നു, മരണം 12 ലക്ഷത്തിലേയ്ക്ക്

ഒരുദിവസം ഒരുലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 988 മരണവും റിപോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ 48,120 പേര്‍ക്ക് വൈറസ് പോസിറ്റീവായപ്പോള്‍ 550 മരണമാണുണ്ടായത്.

24 മണിക്കൂറിനിടെ 5.73 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 4.58 കോടി കടന്നു, മരണം 12 ലക്ഷത്തിലേയ്ക്ക്
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,73,616 പേര്‍ക്കാണ് പുതുതായി രോഗം പിടിപെട്ടത്. 7,490 മരണവുമുണ്ടായി. പ്രതിദിന രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്ത്യയെ പിന്തള്ളി അമേരിക്ക വീണ്ടും പട്ടികയില്‍ ഒന്നാമതെത്തി.

ഒരുദിവസം ഒരുലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 988 മരണവും റിപോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ 48,120 പേര്‍ക്ക് വൈറസ് പോസിറ്റീവായപ്പോള്‍ 550 മരണമാണുണ്ടായത്. ലോകത്ത് 4,58,98,590 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 11,93,744 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. 3,32,48,821 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 1,14,56,025 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 83,363 പേരുടെ നില ഗുരുതരവുമാണ്. അമേരിക്കയിലാണ് രോഗവ്യാപനം ഇപ്പോഴും കൂടുതലായുള്ളത്. 93,16,297 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,35,159 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

60,24,512 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 30,56,626 പേരാണ് ഇപ്പോഴും ചികില്‍സയില്‍ തുടരുന്നത്. ഇതില്‍ 17,150 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. വിവിധ രാജ്യങ്ങളിലെ വൈറസ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ഇന്ത്യ- 81,36,166 (1,21,681), ബ്രസീല്‍- 55,19,528 (1,59,562), റഷ്യ- 15,99,976 (27,656), ഫ്രാന്‍സ്- 13,31,984 (36,565), സ്‌പെയിന്‍- 12,64,517 (35,878), അര്‍ജന്റീന- 11,57,179 (30,792), കൊളംബിയ- 10,63,151 (31,135), യുകെ- 9,89,745 (46,229).

Next Story

RELATED STORIES

Share it