ചൈനയില്‍ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറി; നാല് മരണം, മൂന്നുപേര്‍ക്ക് പരിക്ക്
BY NSH23 Oct 2021 5:53 AM GMT

X
NSH23 Oct 2021 5:53 AM GMT
ബെയ്ജിങ്: വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയ സ്വയംഭരണ മേഖലയില്‍ കെമിക്കല്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്ക്സ ലീഗിലെ (പ്രിഫെക്ചര്‍) ബയാന്‍ ഒബോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ കെമിക്കല്‍ പ്ലാന്റിന്റെ വര്‍ക്ക്ഷോപ്പില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ തീ അണച്ചത്. സ്ഥാപനത്തിന്റെ നിയമപ്രതിനിധിയെ ലോക്കല്‍ പബ്ലിക് സെക്യൂരിറ്റി അധികാരികള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നതിനാല് കമ്പനി ഉല്‍പ്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം അന്വേഷിക്കാന്‍ പ്രാദേശിക ഭരണകൂടം ഒരുസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Next Story
RELATED STORIES
വള്ളംകളിക്ക് അമിത്ഷായെ ക്ഷണിക്കുമ്പോള്‍| vallamkali|...
3 Sep 2022 12:57 PM GMTമൂക്കത്ത് വിരല്‍വച്ചാല്‍ മൂക്ക് മുറിക്കുമോ, അതോ വിരലോ ?
27 Aug 2022 2:21 PM GMTലീഗിനെ മുഖ്യമന്ത്രിയാക്കാൻ ടീജീ | THEJAS NEWS
20 Aug 2022 12:17 PM GMTന്നാ താന്‍ കുഴിയടക്ക് മന്ത്രീ | thejas news|shanidasha||THEJAS NEWS
13 Aug 2022 6:44 AM GMTഈ തിക്കഥാകൃത്താണ് അഭിനേതാവ്, കൊട് അവാര്‍ഡ് SHANI DASHA |THEJAS NEWS
6 Aug 2022 12:51 PM GMTഇരട്ടത്താപ്പേ നിന്റെ പേരോ സുരേന്ദ്രന്
30 July 2022 1:17 PM GMT