World

ബ്രസീല്‍ പ്രസിഡന്‍റിന്‍റെ വിമാനത്തില്‍നിന്ന്​ 39 കിലോ കൊക്കെയ്​ന്‍ പിടികൂടി

ബ്രസീല്‍ പ്രസിഡന്‍റിന്‍റെ വിമാനത്തില്‍നിന്ന്​ 39 കിലോ കൊക്കെയ്​ന്‍ പിടികൂടി
X

സാവോപോളോ: ബ്രസീൽ പ്രസിഡന്റ് ജയ്ർ ബെൽസനാരോ സഞ്ചരിച്ച ബ്രസീലിയൻ എയർഫോഴ്സ് വിമാനത്തിൽ 39കിലോ കൊക്കെയ്നുമായി സൈനീക ജീവനക്കാരനെ പിടികൂടി.സ്‌പെയിനിലെ സെവില്ലി വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെയാണ് സംഭവം.ജപ്പാനിലെ ഒസാകയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പ​ങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു ബൊല്‍സൊനാരോ. സൈനിക ജീവനക്കാരനെ അറസ്​റ്റ്​ ചെയ്​തത്​ ബ്രസീല്‍ പ്രതിരോധ മ​ന്ത്രാലയം പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു​. ഇയാളുടെ പേര്​ പുറത്തുവിട്ടില്ല. വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിച്ചപ്പോഴാണ്​ ബാഗില്‍ കൊക്കെയ്​ന്‍ കണ്ടെത്തിയത്​.

Next Story

RELATED STORIES

Share it