World

ഈജിപ്തില്‍ ഇന്‍സ്റ്റന്റ് നൂഡില്‍സ് പച്ചയ്ക്കു കഴിച്ച 13കാരന്‍ മരിച്ചു

ഈജിപ്തില്‍ ഇന്‍സ്റ്റന്റ് നൂഡില്‍സ് പച്ചയ്ക്കു കഴിച്ച 13കാരന്‍ മരിച്ചു
X

കെയ്‌റോ: ഈജിപ്റ്റിലെ കെയ്‌റോയില്‍ പതിമൂന്നുകാരന്‍ പാകം ചെയ്യാത്ത ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു. ഹംസ എന്ന കുട്ടിയാണ് ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചത്. നൂഡില്‍സ് പച്ചയ്ക്കു കഴിച്ചതിനെ തുടര്‍ന്ന് കടുത്ത അസ്വസ്ഥത നേരിട്ട കുട്ടിയെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു.

വിഷബാധയെന്നാണ് അധികൃതര്‍ ആദ്യം സംശയിച്ചത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളാകട്ടെ നൂഡില്‍സ് മലിനമല്ലെന്ന സ്ഥിരീകരണമാണ് നല്‍കിയത്. എന്നിട്ടും കുട്ടി മരിക്കാനുണ്ടായ കാരണം ഉണങ്ങിയ നൂഡില്‍സ് കുടലിലെത്തിയപ്പോള്‍ വീര്‍ത്തതു മൂലമുണ്ടായ കുടല്‍ തടസവും കടുത്ത നിര്‍ജലീകരണവുമായിരുന്നു. അസംസ്‌കൃത നൂഡില്‍സ് ഇന്‍സ്റ്റന്റ് ആയതിനാല്‍, മുന്‍കൂട്ടി പാകം ചെയ്തതാണെന്ന വിശ്വാസം മൂലം അസംസ്‌കൃതമായി തന്നെ കഴിക്കുക എന്നത് അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ചു വരുന്ന പ്രവണതയാണ്.

ഇന്‍സ്റ്റന്റ് നൂഡില്‍സ് പാകം ചെയ്യുമ്പോള്‍ ആ ചൂടില്‍ ബാക്റ്റീരിയകള്‍ കൊല്ലപ്പെടുന്നു. എന്നാല്‍ അവ പച്ചയായി കഴിക്കുമ്പോള്‍ കുടലിനുളളില്‍ അവ വീര്‍ക്കുകയും തടസങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഇനി പാകം ചെയ്തു കഴിച്ചാലും അനാരോഗ്യകരമായ കൊഴുപ്പ്, അമിതമായ സോഡിയത്തിന്റെ സാന്നിധ്യം, എംഎസ്ജി പോലുള്ള കൃത്രിമ ചേരുവകള്‍ എന്നിവയെല്ലാം മനുഷ്യ ശരീരത്തിനു തകരാറു വരുത്തുന്ന ഘടകങ്ങളാണ്.

ഇടയ്ക്കു കഴിക്കുന്നതു പോലും ശരീര ഭാരം വര്‍ധിക്കുന്നതിനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും ദഹന പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കും. ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട കൃത്രിമ ചേരുവയാണ് എംഎസ്ജിയെങ്കിലും അത് തലവേദന, ഓക്കാനം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ബലഹീനത, പേശികള്‍ക്ക് മുറുക്കം, നെഞ്ചു വേദന, ഹൃദയമിടിപ്പ്, ചര്‍മ്മത്തില്‍ ചുവപ്പു പാടുകളുണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്.



നാരുകളും പ്രോട്ടീനുകളും തീരെ കുറവായ ഭക്ഷണമായതിനാല്‍ അത് പതിവായി കഴിച്ചാല്‍ മലബന്ധം, ഡൈവേര്‍ട്ടിക്കുലാര്‍ രോഗം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ആരോഗ്യപരമായ കുടല്‍ ബാക്റ്റീരിയകള്‍ ഇതു കഴിക്കുന്നവരില്‍ ആവശ്യത്തിനില്ലാതാകുന്നു. പഠനങ്ങളില്‍ വ്യക്തമാകുന്നത് ഇന്‍സ്റ്റന്റ് നൂഡില്‍സ് പതിവായി കഴിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.






Next Story

RELATED STORIES

Share it