World

യുഎസിലെ ഹെല്‍ത്ത് ക്ലിനിക്കില്‍ വെടിവയ്പ്; ഒരു മരണം, നാലുപേര്‍ക്ക് പരിക്ക്

യുഎസിലെ ഹെല്‍ത്ത് ക്ലിനിക്കില്‍ വെടിവയ്പ്; ഒരു മരണം, നാലുപേര്‍ക്ക് പരിക്ക്
X

വാഷിങ്ടണ്‍: അമേരിക്കയില്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പിലും ബോംബാക്രമണത്തിലും ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മിനിസോട്ട ബഫല്ലോയിലെ അല്ലിന ഹെല്‍ത്ത് ക്ലിനിക്കില്‍ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 11നാണ് സംഭവമെന്ന് ബഫല്ലോ പോലിസ് മേധാവി പാറ്റ് ബുഡ്‌കെ ടിവി സ്‌റ്റേഷനായ കെഎസ്ടിപിയോട് പറഞ്ഞു. ചൊവ്വാഴ്ച തോക്കുധാരി വെടിയുതിര്‍ക്കുകയും ബോംബ് സ്‌ഫോടനം നടത്തുകയും ചെയ്യുകയായിരുന്നു. വെടിയേറ്റ പരിക്കുകളോടെ അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയാണ് ഒരാള്‍ മരണപ്പെട്ടത്. മൂന്നുപേര്‍ക്കു ഗുരുതര പരിക്കാണ്. ഒരാള്‍ ആശുപത്രി വിട്ടു.

ബഫല്ലോയിലെ ഗ്രിഗറി പോള്‍ അള്‍റിക് എന്നയാളാണ് വെടിയുതിര്‍ത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പ്രത്യേക ഡോക്ടറെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് പോലിസ് നിഗമനം. ക്ലിനിക്കില്‍ നടത്തിയ തിരച്ചിലല്‍ സംശയാസ്പദമായ ഉപകരണം കണ്ടെത്തിയതിനെ തുടര്‍ന്ന് കെട്ടിടം ഒഴിപ്പിച്ചതായി റൈറ്റ് കൗണ്ടി പോലിസ് സീന്‍ ഡെറിഞ്ചര്‍ പറഞ്ഞു. ഉപകരണം പൊട്ടിത്തെറിച്ചിരുന്നോ എന്ന് വ്യക്തമല്ല. പക്ഷേ ടിവി ഫൂട്ടേജുകള്‍ ക്ലിനിക്കില്‍ തകര്‍ന്ന നിരവധി പ്ലേറ്റ്ഗ്ലാസ് വിന്‍ഡോകള്‍ കാണുന്നുണ്ട്. അള്‍റിക് താമസിച്ചിരുന്ന ലോക്കല്‍ സൂപ്പര്‍ 8 മോട്ടലിലും സംശയാസ്പദമായ ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നു ഡെറിഞ്ചര്‍ പറഞ്ഞു. 2004 മുതല്‍ 2015 വരെ മദ്യപിച്ച് വാഹനമോടിച്ചതിനും ചെറിയ അളവില്‍ കഞ്ചാവ് കൈവശം വച്ചതിനും അള്‍റിചിനെതിരേ കേസുകളുണ്ടായിരുന്നു.

1 dead, 4 injured in shooting at Minnesota health clinic

Next Story

RELATED STORIES

Share it