News

തിരുവനന്തപുരം പ്രതീക്ഷ കമ്മ്യൂനിറ്റി സര്‍വീസ് സെന്റര്‍ വളന്റിയര്‍ കാംപ് സംഘടിപ്പിച്ചു

തിരുവനന്തപുരം പ്രതീക്ഷ കമ്മ്യൂനിറ്റി സര്‍വീസ് സെന്റര്‍ വളന്റിയര്‍ കാംപ് സംഘടിപ്പിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം പ്രതീക്ഷ കമ്മ്യൂനിറ്റി സര്‍വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വളന്റിയര്‍ കാംപ് സംഘടിപ്പിച്ചു. മെഡിക്കല്‍ കോളജ് പീഡ് സെല്‍ ആന്‍ഡ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍(പിഇഐഡി) മേധാവി ഡോ. എം അനൂജ ഉത്ഘാടനം ചെയ്തു. കൊവിഡ് കാലത്തെ പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഇത്തരം പരിശീലന പരിപാടികള്‍ തുടരണമെന്നും ഡോ. അനൂജ പറഞ്ഞു.

കൊവിഡ് കാലത്തെ വെല്ലുവിളികളും, പ്രതിരോധവും എന്ന വിഷയത്തെ ആസ്പദമാക്കി നഴ്‌സിങ് ഇന്‍ചാര്‍ജ് നിഷ ഹമീദ് ക്ലാസെടുത്തു. നിസാര്‍ ബാഖവി, നിസാമുദ്ധിന്‍, സലീം കരമന, ജമീര്‍ ഷഹാബ്, നവാസ് തോന്നയ്ക്കല്‍, നൗഷാദ്, സജീന കബീര്‍, സുമയ്യ റഹീം എന്നിവര്‍ സംസാരിച്ചു.


Next Story

RELATED STORIES

Share it