News

പൂജ പഠിക്കാനെത്തിയ പതിമൂന്നുകാരന് പ്രകൃതി വിരുദ്ധ പീഢനം; രണ്ട് പൂജാരിമാര്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവ്

പൂജ പഠിക്കാനെത്തിയ പതിമൂന്നുകാരന് പ്രകൃതി വിരുദ്ധ പീഢനം; രണ്ട് പൂജാരിമാര്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവ്
X

കൊല്ലം: പൂജാവിധകള്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് പതിമൂന്നുകാരനെ വീട്ടില്‍ വിളിച്ച് വരുത്തി പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസില്‍ രണ്ട് പൂജാരിമാര്‍ക്ക് അഞ്ചുവര്‍ഷം അഞ്ചുവര്‍ഷം കഠിന തടവ. പതിനായിരം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍ ഹരികുമാറാണ് വിധി പുറപ്പെടുവിച്ചത്. പരവൂര്‍ കോട്ടപ്പുറം പൊഴിക്കര പനമൂട് വീട്ടില്‍ ബിനു, ഇരവിപുരം വടക്കുംഭാഗം പവിത്രാനഗറില്‍ വിവേക് എന്നിവരേയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. 2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം.പെരങ്ങാലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാരിമാരായ ബിനുവും വിവേകും ചേര്‍ന്നാണ് കൗമാരക്കാരനെ പഢിപ്പിച്ചത്. കിഴക്കേ കല്ലട പോലിസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിസിന്‍ ജി മുണ്ടക്കല്‍ ഹാജരായി.

Next Story

RELATED STORIES

Share it