കോള്‍ പാടങ്ങളിലെ ജല പക്ഷികള്‍.....
പ്രളയം തണ്ണീര്‍ത്തടങ്ങളെ തകര്‍ത്തെങ്കിലും ഇത്തവണയും കോള്‍ പാടങ്ങള്‍ തേടി ജല പക്ഷികളെത്തി. തൃശൂര്‍ ജില്ലയിലെ വെങ്കിടങ് കോള്‍ പടവില്‍ നിന്ന് ഫ്രീലാന്റ്‌സ് ഫോട്ടോഗ്രാഫര്‍ അബ്ദുല്‍ മനാഫ് പട്ടിക്കര പകര്‍ത്തിയ ചിത്രങ്ങള്‍.
APH8 Jan 2019 6:37 PM GMT
പ്രളയം തണ്ണീര്‍ത്തടങ്ങളെ തകര്‍ത്തെങ്കിലും ഇത്തവണയും കോള്‍ പാടങ്ങള്‍ തേടി ജല പക്ഷികളെത്തി. വനംവകുപ്പും കാര്‍ഷിക സര്‍വ കലാശാലയും കോള്‍ മേഖലയില്‍ നടത്തിയ പക്ഷി സര്‍വേയില്‍ 77 ഇനങ്ങളിലായി 29082 പക്ഷികളേയാണ് ഇക്കുറി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം 29805 ആയിരുന്നു. എന്നാല്‍ 2017 ല്‍ 74 ഇനങ്ങളിലായി 48312 പക്ഷികളേയും 2016ല്‍ 31781 പക്ഷികളേയും കണ്ടെത്തിയിരുന്നു.
കോള്‍ നിലങ്ങളില്‍ വരി എരണ്ടകളാണ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്. നീലക്കോഴി, ചെറുമുണ്ടി, വാലന്‍ എരണ്ട, നീര്‍ക്കാക, ചിന്ന മുണ്ടി, പുള്ളി നീര്‍കാട തുടങ്ങിയ പക്ഷികളും കോള്‍ പടവുകളില്‍ സമ്പന്നമാണ്. തൃശൂര്‍ ജില്ലയിലെ വെങ്കിടങ് കോള്‍ പടവില്‍ നിന്ന് ഫ്രീലാന്റ്‌സ് ഫോട്ടോഗ്രാഫര്‍ അബ്ദുല്‍ മനാഫ് പട്ടിക്കര പകര്‍ത്തിയ ചിത്രങ്ങള്‍.
Next Story