Photo Stories

യുഎസ് സഹായം വെട്ടിക്കുറച്ചു; ആഫ്രിക്കയില്‍ നിരവധി കുട്ടികള്‍ മരിക്കുന്നു(ചിത്രങ്ങള്‍)

യുഎസ് സഹായം വെട്ടിക്കുറച്ചു; ആഫ്രിക്കയില്‍ നിരവധി കുട്ടികള്‍ മരിക്കുന്നു(ചിത്രങ്ങള്‍)
X

അബൂജ(നൈജീരിയ): പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് നല്‍കുന്ന സഹായം യുഎസ് എയിഡ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിരവധി കുട്ടികള്‍ മരിക്കുന്നതായി റിപോര്‍ട്ട്.


കൊളോണിയല്‍ ചൂഷണവും തുടര്‍ന്നുള്ള കലാപങ്ങളും മൂലം ദരിദ്രമായി തുടരുന്ന നൈജീരിയയില്‍ നിരവധി കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.


ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷമാണ് യുഎസ്എയിഡ് നല്‍കിയിരുന്ന സഹായങ്ങളില്‍ 90 ശതമാനവും വെട്ടിക്കുറച്ചത്. പോഷകാഹാരക്കുറവുള്ള ലോകത്തെ പത്തുലക്ഷം കുട്ടികളെയാണ് ഇത് നേരിട്ട് ബാധിക്കുക.


ഇവരും മരണത്തിന് ഇരയാവുമെന്ന് യുഎസ്എയിഡിന്റെ മുന്‍ ചീഫ് ന്യൂട്രീഷ്യനിസ്റ്റായ ഷാന്‍ ബേക്കര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ ബംഗ്ലാദേശ്, നേപ്പാള്‍, നൈജീരിയ എന്നിവിടങ്ങളില്‍ സഹായ പദ്ധതികള്‍ നിര്‍ത്തി.


യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ചെറിയ സഹായത്താലാണ് ഇപ്പോള്‍ മറ്റു രാജ്യങ്ങളില്‍ പദ്ധതികള്‍ മുന്നോട്ടുപോവുന്നത്. ഈ വിഹിതം ജൂണില്‍ ഉപയോഗിച്ച് തീരും. ഇതോടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് മൂലം മരിക്കുന്ന സാഹചര്യം വന്നു ചേരും.




Next Story

RELATED STORIES

Share it