പുലിയെ കണ്ടുപിടിക്കാമോ ? വൈറലായി ഫോട്ടോ

പുലിയെ കണ്ടുപിടിക്കാമോ ? വൈറലായി ഫോട്ടോ

ന്യൂഡൽഹി: ഒരു ഹിമപ്പുലിയുടെ ഒളിച്ചുകളിയാണ് സൈബർ ലോകത്ത് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സൗരഭ് ദേശായ് എന്ന ഫോട്ടോ​ഗ്രാഫറുടെ കാമറക്കണ്ണുകളിലാണ് ഹിമാചലിലെ സ്പ്തി വാലിയിൽ നിന്നും ആ ഹിമപ്പുലി ഉടക്കിയത്. എന്നാൽ ചെങ്കുത്തായ മഞ്ഞ് പെയ്ത ആ കുന്നിൻ ചെരുവിൽ മണ്ണിന്റെ അതേ നിറത്തിലുള്ള ഹിമപ്പുലി ഒളിച്ചു നിന്നതോടെ ചിത്രം കാണുന്നവർക്ക് പുലിയെ കണ്ടെത്തുന്നത് പാടേറിയ ജോലിയായി. ഇതുതന്നെയായിരുന്നു ചിത്രത്തെ വൈറലാക്കിയതും. ഒറ്റനോട്ടത്തിൽ ഒരിക്കലും കണ്ടെത്താനാവാത്ത പുലിയെയും ചിത്രകാരനെയും പ്രകീർത്തിച്ചാണ് സോഷ്യൽമീഡിയയിൽ ചർച്ച മുഴുവനും. ഒളിപ്പിച്ചു വയ്ക്കുന്ന കലയെന്നാണ് പലരും ചിത്രത്തെ വിശേഷിപ്പിച്ചത്.


നിങ്ങളും ശ്രമിച്ചു നോക്കു..കാണാനാവുന്നുണ്ടോ ആ ഹിമപ്പുലിയെ ?


View this post on Instagram

Art of camouflage...

A post shared by Photographs by Saurabh Desai (@visual_poetries) onRELATED STORIES

Share it
Top