News

സൗദി ഫാര്‍മസിസ്റ്റ്‌സ് ഫോറത്തിന് പുതിയ ലോഗോ

സൗദി ഫാര്‍മസിസ്റ്റ്‌സ് ഫോറത്തിന് പുതിയ ലോഗോ
X

ജിദ്ദ: സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറത്തിന്റെ പുതിയ ലോഗോ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എംസിഎ നാസര്‍ 'സൂം' വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ പ്രകാശനം ചെയ്തു. ഹനീഫ പാറക്കല്ലില്‍ അധ്യക്ഷനായ പരിപാടിയില്‍ യഹ്‌യ കെ കെ സ്വാഗത പ്രഭാഷണം നടത്തി. ഇന്തോസൗദി മെഡിക്കല്‍ ഫോറം ജോന്റ് സെക്രട്ടറി ഡോ. ഫഹീം റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രശസ്തരായ നസീര്‍ വാവക്കുഞ്ഞ്(ഹജ്ജ് വെല്‍ഫയര്‍ ഫോറം), മുസ്തഫ മലയില്‍ (മക്ക നഴ്‌സസ് ഫോറം), ഷജീര്‍ ഇക്ബാല്‍ (എംഎസ്ഫ് ),കെ.ടി.അബൂബക്കര്‍ (ജെഎസ്ഫ്),നജീബ് ബേബിനീലാംബ്ര(സിഫ്),മുഹമ്മദ് ഷമീം നരിക്കുനി(യുഎന്‍എ), മുഹമ്മദ് കുട്ടി(കെഎംസിസി), കിസ്മത്ത് മമ്പാട്(നവോദയ), അബ്ദുള്ള വല്ലഞ്ചിറ(ഒഐസിസി), അബ്ദുള്ള കുട്ടി എ എം(ഐഎംസിസി ), ഇക്ബാല്‍ ചെമ്പന്‍(ഫ്രറ്റേര്‍ണിറ്റി ഫോറം), മുസാഫര്‍(മലയാളം ന്യൂസ്), അബ്ബാസ് ചെമ്പന്‍(സൗദി ഇസ്‌ലാഹി സെന്റര്‍), അബ്ദുറഹിം ഒതുക്കുങ്ങല്‍(സൗദി സാംസ്‌കാരിക വേദി), മായിന്‍ കുട്ടി പി എം (ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം), കബീര്‍ കൊണ്ടോട്ടി(തേജസ് ന്യൂസ്),സാദിഖലി തുവ്വൂര്‍(ഗള്‍ഫ് മാധ്യമം) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഷിഹാബുദ്ദീന്‍ കൂളാപറമ്പില്‍ ലോഗോ വിശദീകരിച്ചു. ഫാര്‍മസിസ്റ്റ് ഫോറം മെമ്പറും പ്രശസ്ത എഴുത്തുകാരിയും തിരക്കഥാകൃത്തുമായ സബീന എം സാലി മുഖ്യാഥിതിയെ പരിചയപ്പെടുത്തി. യൂനുസ് മണ്ണിശ്ശേരി അവതാരകനായ പരിപാടിയില്‍ ഡോ: അബൂബക്കര്‍ സിദ്ദിഖ് നന്ദി രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it