News

കൊവിഡ് 19: ആന്ധ്രപ്രദേശിലെ ദരിദ്രകുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 5000 രൂപ വച്ച് നല്‍കണമെന്ന് ചന്ദ്രബാബുനായിഡു

കൊവിഡ് 19: ആന്ധ്രപ്രദേശിലെ ദരിദ്രകുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 5000 രൂപ വച്ച് നല്‍കണമെന്ന് ചന്ദ്രബാബുനായിഡു
X

അമരാവതി: കൊവിഡ് 19 രോഗവ്യാപന ഭീതിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും 5000 രൂപ സാമ്പത്തിക സഹായം നല്‍കണമെന്ന് തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ചന്ദ്ര മോഹന്‍ റെഡ്ഡിയോട് അഭ്യര്‍ത്ഥിച്ചു. എല്ലാവര്‍ക്കും അവരാവരുടെ വീട്ടുവാതിക്കല്‍ അരി, പഞ്ചസാര, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ അടങ്ങിയ കിറ്റുകള്‍ എത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കെഴുതിയ കത്തിലൂടെയാണ് ചന്ദ്രബാബു നായിഡു ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. സംസ്ഥാനത്ത് നിര്‍മ്മാണ വ്യവസായ രംഗത്ത് ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് മറ്റൊരു ആവശ്യം.

കൊവിഡ് രോഗബാധയ്‌ക്കെതിരേ പോരാടുന്നതില്‍ തന്റെ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ അദ്ദേഹം വാക്ദാനം ചെയ്തു.

ആന്ധ്രപ്രദേശില്‍ ഇതുവരെ 19 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Next Story

RELATED STORIES

Share it