News

കൂട്ട കൊവിഡ് പരിശോധന നടത്തുന്നത് വിദഗ്ദ്ധരുടേയും ജനങ്ങളുടേയും അഭ്യര്‍ഥന മാനിച്ച്: മന്ത്രി കെകെ ശൈലജ

കൂട്ടപരിശോധന സംബന്ധിച്ചു കൊവിഡ് അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഡോ. മുഹമ്മദ് അഷീല്‍

കൂട്ട കൊവിഡ് പരിശോധന നടത്തുന്നത് വിദഗ്ദ്ധരുടേയും ജനങ്ങളുടേയും അഭ്യര്‍ഥന മാനിച്ച്: മന്ത്രി കെകെ ശൈലജ
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൂട്ട കൊവിഡ് പരിശോധന നടത്തുന്നത് വിദഗ്ദ്ധരുടേയും ജനങ്ങളുടേയും അഭ്യര്‍ഥന മാനിച്ചാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കൂട്ട പരിശോധന. മഹാമാരിക്കെതിരെ വലിയ യുദ്ധമാണ് നടത്തുന്നത്. പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സാംപിള്‍ പരിശോധനയ്ക്ക് കൊടുത്താല്‍ പരിശോധന ഫലം വരുന്നത് വരെ നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവര്‍ക്കാണ് പരിശോധനയില്‍ മുന്‍ഗണന നല്‍കുന്നത്. നേരിയ ലക്ഷണമെങ്കിലും ഉണ്ടെങ്കില്‍ ആരും പറയാതെ പരിശോധന കേന്ദ്രത്തില്‍ എത്തണം. പരിശോധനഫലം വരാന്‍ കുറച്ച് ദിവസം താമസിക്കുമെന്നും ശൈലജ പറഞ്ഞു. മഹാമാരിയെ നേരിടാന്‍ എളുപ്പവഴികളില്ല. ദിവസവും ഒരു ലക്ഷത്തിനടുത്ത് സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇതിന്റെ വ്യാപ്തി നോക്കാം. ഓവര്‍ ആക്ട് ചെയ്തതു കൊണ്ടാണ് കേരളത്തിന്റെ മരണനിരക്ക് പിടിച്ചുനിര്‍ത്താനായതെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, കൂട്ടപരിശോധനക്കെതിരേ കെജിഎംഓഎ രംഗത്തുവന്നു. ഈ പശ്ചാത്തലത്തില്‍ കൂട്ടപരിശോധന സംബന്ധിച്ചു കൊവിഡ് അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സാമൂഹ്യ സുരക്ഷ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it