Kerala

സീറോ മലബാര്‍ സഭയില്‍ 'സേഫ് എന്‍വയോണ്‍മെന്റ് പോളിസി'യുമായി സിനഡ്

നിലവില്‍ വത്തിക്കാനിലും സിബിസിഐയിലും സേഫ് എന്‍വയോണ്‍മെന്റ് പോളിസിയുണ്ട്

സീറോ മലബാര്‍ സഭയില്‍ സേഫ് എന്‍വയോണ്‍മെന്റ് പോളിസിയുമായി സിനഡ്
X

കൊച്ചി: സീറോ മലബാര്‍ സഭയില്‍ 'സേഫ് എന്‍വയോണ്‍മെന്റ് പോളിസി'(സുരക്ഷിതത്വ നിയമം) നടപ്പാക്കാന്‍ തീരുമാനം. കൊച്ചിയില്‍ നടന്നുവരുന്ന സഭയിലെ മുഴുവന്‍ മെത്രാന്മാരും പങ്കെടുക്കുന്ന സിനഡിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലുമുള്ള ജീവിത, ശുശ്രൂഷാ സാഹചര്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും കൂടുതല്‍ സുരക്ഷിതത്വവും സാക്ഷ്യശൈലിയും പ്രോല്‍സാഹിപ്പിക്കുന്നതിനാണ് ഓരോ രൂപതയിലും നടപ്പാക്കുന്ന 'സേഫ് എന്‍വയോണ്‍മെന്റ് പോളിസി' ലക്ഷ്യമിടുന്നത്.സുരക്ഷിതത്വത്തോടും സന്തോഷത്തോടും കൂടി സഭയില്‍ ജീവിക്കാനും ശുശ്രൂഷ ചെയ്യാനും ഓരോ വ്യക്തികള്‍ക്കും സാഹചര്യം ഉണ്ടാകണം എന്നതാണു സഭയുടെ ആഗ്രഹം. രൂപതകളിലും ഇടവകകളിലും സന്യാസാശ്രമങ്ങളിലും സഭാസ്ഥാപനങ്ങളിലും സുരക്ഷിതമായ സാഹചര്യങ്ങളാണുള്ളത്. ഇതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണു നയരൂപീകരണത്തിന്റെ കാതല്‍. ഇതു സംബന്ധിച്ചു കെസിബിസി പുറപ്പെടുവിച്ച രേഖകളാണു നയത്തിന് ആധാരം. നിലവില്‍ വത്തിക്കാനിലും,സിബിസിഐയിലും സേഫ് എന്‍വയോണ്‍മെന്റ് പോളിസിയുണ്ട്.സഭയ്ക്കകത്തു നിന്നും പുറത്തുനിന്നും സഭയുടെപേരില്‍ ആരോപിക്കുന്ന പരാതികളില്‍ പരിഹാരമുണ്ടാക്കുന്നതിനു രൂപതകള്‍ ആവശ്യമായ സമിതികള്‍ രൂപീകരിക്കണമെന്നും സിനഡ് വ്യക്തമാക്കി.അല്‍്മായരുടെ പ്രാതിനിധ്യം ഇത്തരം സമിതികളില്‍ ഉറപ്പുവരുത്തണം. പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പുകല്പിക്കാനുള്ള ആര്‍ജ്ജവവും, നീതി നടപ്പിലാക്കാനുള്ള സഭയുടെ ഉത്തരവാദിത്തവും പ്രായോഗികതലത്തിലെത്തിക്കാന്‍ ഈ സമിതികള്‍ സഹായിക്കുമെന്നുവിശ്വസിക്കുന്നതായും സിനഡ് വ്യക്തമാക്കി.സീറോ മലബാര്‍ സഭയിലെ 55 മെത്രാന്മാര്‍ പങ്കെടുക്കുന്ന സിനഡില്‍ സഭയിലെ നാലു മേജര്‍ സെമിനാരികളെക്കുറിച്ചും വൈദിക പരിശീലനത്തെ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തും.

Next Story

RELATED STORIES

Share it