Kerala

പുറത്തൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുറത്തൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
X

പുറത്തൂര്‍: മംഗലം അങ്ങാടിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പഴയ സീനത്ത് ടാക്കീസിന് സമീപം പഞ്ചായത്ത് വാട്ടര്‍ ടാങ്കിന് താഴെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലം കൂട്ടായി പാലത്തിന് സമീപം വടക്കേത്തറ പരേതനായ പുത്തന്‍പള്ളി ബേബിയുടെ മകന്‍ കിഷോര്‍ (25) ആണ് മരിച്ചത്.

ടാങ്കിന് താഴെ കോണ്‍ക്രീറ്റ് ഭാഗത്ത് തലയടിച്ച് വീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതേദം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് കൊവിഡ് പരിശോധന ഫലമെത്തിയാല്‍ മൃതദേഹ പരിശോദന നടക്കും. ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Next Story

RELATED STORIES

Share it