Kerala

എറണാകുളത്ത് യുവാവിനെ കെട്ടിയിട്ട് ആള്‍ക്കുട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം: ആറു പേര്‍ കൂടി അറസ്റ്റില്‍

കേസില്‍ 14 പേരാണ് പ്രതിപട്ടികയില്‍ ഉളളതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ 13 പേരും പിടിയിലായി.പിടിയിലാകാനുളള ഒരാള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി. എറണാകുളം ചക്കരപറമ്പ് തെക്കേപറമ്പ് വീട്ടില്‍ ജിബിന്‍ വര്‍ഗീസ് നെ കെട്ടിയിട്ട് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്

എറണാകുളത്ത്  യുവാവിനെ കെട്ടിയിട്ട് ആള്‍ക്കുട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം: ആറു പേര്‍ കൂടി അറസ്റ്റില്‍
X

കൊച്ചി: എറണാകുളം ചക്കരപറമ്പ് തെക്കേപറമ്പ് വീട്ടില്‍ ജിബിന്‍ വര്‍ഗീസ് നെ കെട്ടിയിട്ട് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ആറു പ്രതികളെ കൂടി അറസറ്റ് ചെയ്തു.അസീസ് (55), അനീസ് (34), സലാം(42), ഹസന്‍ (ഹസൈനാര്‍ 37), ഷിഹാബ്(33), നിസാര്‍(30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഇതോടെ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള 14 ല്‍ 13 പേരും പിടിയിലായി.ഒളിവില്‍ കഴിയുന്ന പ്രതി സെയ്തിന് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആദ്യം ഏഴു പേര്‍ അറസ്റ്റിലായിരുന്നു.വാഴക്കാല പടന്നാട്ട് വീട്ടില്‍ മനാഫ്,കുഴിപ്പറമ്പില്‍ വീട്ടില്‍ കെ അലി(40),കുഴിപ്പറമ്പില്‍ വീട്ടില്‍ കെ ഇ സലാം(48),കുഴിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍(23),കുരിക്കോട്ട് പറമ്പില്‍ കെ കെ സിറാജുദ്ദീന്‍(49),കുഴിപ്പറമ്പില്‍ വീട്ടില്‍ കെ ഐ യൂസഫ്(42),പുറ്റിങ്കല്‍ പറമ്പ് വീട്ടില്‍ അജാസ്(31) എന്നിവരെയാണ് തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തില്‍ ആദ്യം അറസ്റ്റു ചെയ്തത്.ഇവര്‍ റിമാന്‍ഡിലാണ്.

ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പാലച്ചുവട് ക്ഷേത്രത്തിനു സമീപം റോഡരുകില്‍ ദുരൂഹ സാഹചര്യത്തില്‍ ജിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസ് ആദ്യ ഘട്ട പരിശോധനയില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് സംശയിച്ചിരുന്നു.ജിബിന്റെ ഫോണ്‍കോളുകളുടെ വിവരമനുസരിച്ച് നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ ജിബിനെ കൊലപ്പെടുത്തിയതിനു ശേഷം റോഡരുകില്‍ കൊണ്ടുവന്നു ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലിസിന് വ്യക്തമായി. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്് പല സംഘങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏഴു പ്രതികള്‍ പിടിയിലായത്.

ജിബിന്‍ കൊല്ലപ്പെടുന്നതിനു മുമ്പ് അര്‍ധ രാത്രി 12 മണിയോടെ വാഴക്കാല അസീസിന്റെ വിടിനു സമീപത്ത് എത്തി.ഇതേ തുടര്‍ന്ന് അസീസിന്റെ മകന്‍ മനാഫ്,മരുമകന്‍ അനീസ്,അയല്‍വാസികള്‍ ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെ 14 ഓളം പേര്‍ ചേര്‍ന്ന് ജിബിനെ വീടിന്റെ സ്റ്റെയര്‍ കേസിന്റെ ഗ്രില്ലില്‍ കയറുപയോഗിച്ച് കെട്ടിയിട്ട് കൈകൊണ്ടും ആയുധം കൊണ്ടും മര്‍ദിച്ചു.രണ്ടു മണിക്കൂറോളം ഇതേ രീതിയില്‍ മര്‍ദനം തുടര്‍ന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജിബിന്‍ മരിച്ചു. ഇതോടെ ജിബിന്റെ മൃതദേഹം പ്രതികള്‍ ഓട്ടോ റിക്ഷയില്‍ കയറ്റി.മറ്റു രണ്ടു പേര്‍ ജിബിന്റെ സ്‌കൂട്ടര്‍ ഓടിച്ചു.മറ്റുള്ളവര്‍ മറ്റൊരു വാഹനത്തിലുമായി വന്ന് പാലച്ചുവട് റോഡരുകില്‍ മൃതദേഹം ഉപേക്ഷിച്ചു. വാഹനാപകടമാണെന്ന് വരുത്തി തീര്‍ക്കുന്നതിനായി ജിബിന്റെ സ്‌കൂട്ടര്‍ മൃതദേഹത്തിനു സമീപം മറിച്ചിടുകയും ചെയ്തു. അസീസിന്റെ കുടുംബവുമായുള്ള വിഷയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

Next Story

RELATED STORIES

Share it