Latest News

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
X


തിരുവനന്തപുരം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. പി കെ ഫിറോസിനൊപ്പം അറസ്റ്റ് ചെയ്ത 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം പാളയത്ത് വെച്ചായിരുന്നു പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്.


മാര്‍ച്ചിനിടെ പോലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിരുന്നു. സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി, പോലിസുകാരെ അക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. യൂത്ത് ലീഗ് നേതാക്കളുടെ അറസ്റ്റില്‍ ലീഗ് നേതാക്കളും കോണ്‍ഗ്രസും ശക്തമായി രംഗത്തെത്തിയിരുന്നു.





Next Story

RELATED STORIES

Share it