എറണാകുളത്തും ആള്‍ക്കൂട്ട കൊലപാതകം; റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിബിനെ ആക്രമിച്ചു കൊലപ്പെടുത്തിയതെന്ന് നിഗമനത്തില്‍ പോലീസ്
വെണ്ണല ചക്കരപ്പറമ്പ് വൃന്ദാവന്‍ റോഡില്‍ തെക്കേപാടത്ത് വര്‍ഗീസിന്റെ മകന്‍ ജിബിന്‍ (34)നെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാലച്ചുവട് ക്ഷേത്രത്തിനു സമീപം റോഡരുകില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജാത വാഹനമിടിച്ചുണ്ടായ അപകടമെന്ന നിലയിലാണ് നാട്ടുകാര്‍ പറഞ്ഞതെങ്കിലും വാഹനാപകടം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ആദ്യ ഘട്ട പരിശോധനയില്‍ തന്നെ പോലീസ് സംഭവം കൊലപാതകമാണെന്ന് സംശയിച്ചിരുന്നു.

കൊച്ചി: റോഡരുകില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആള്‍ക്കുട്ടകൊലപാതകമെന്ന് പോലീസ് നിഗനമം. നാലു പേര്‍ കസ്റ്റഡിയില്‍.കൊലപാതകത്തില്‍ 15 ലധികം പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുള്ളത്.ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.വെണ്ണല ചക്കരപ്പറമ്പ് വൃന്ദാവന്‍ റോഡില്‍ തെക്കേപാടത്ത് വര്‍ഗീസിന്റെ മകന്‍ ജിബിന്‍ (34)നെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാലച്ചുവട് ക്ഷേത്രത്തിനു സമീപം റോഡരുകില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.ജിബിന്റെ മൃതദേഹം കിടന്നതിനു സമീപത്തായി ബൈക്കും മറിഞ്ഞു കിടന്നിരുന്നു.അഞ്ജാത വാഹനമിടിച്ചുണ്ടായ അപകടമെന്ന നിലയിലാണ് നാട്ടുകാര്‍ പറഞ്ഞതെങ്കിലും വാഹനാപകടം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ആദ്യ ഘട്ട പരിശോധനയില്‍ തന്നെ പോലീസ് സംഭവം കൊലപാതകമാണെന്ന് സംശയിച്ചിരുന്നു.
ജിബിന്റെ ഫോണ്‍കോളുകളുടെ വിവരമനുസരിച്ച് നടത്തിയ പരിശോധനയില്‍ പോലീസിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ ജിബിനെ കൊലപ്പെടുത്തിയതിനു ശേഷം റോഡരുകില്‍ കൊണ്ടുവന്നു ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസിന് വ്യക്തമായി.ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെടുന്നതിനു മുമ്പ് ജിബിന്‍ വാഴക്കാലയിലെ ഒരു വീട്ടില്‍ എത്തിയിരുന്നവെന്നും ഇവിടെവെച്ച് ആളുകള്‍ സംഘം ചേര്‍ന്ന് ജിബിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിനു ശേഷം മൃതദേഹം ഒട്ടോറിക്ഷയില്‍ കൊണ്ടുവന്ന് വഴിയരുകില്‍ ഉപേക്ഷിക്കുന്നതും ജിബിന്‍ സഞ്ചരിച്ചിരുന്ന ബൈക്കും മൃതേദഹത്തിനു സമീപം കൊണ്ടുവന്നിടുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വാഹനാപകടത്തില്‍ മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനായിട്ടായിരുന്നു അക്രമി സംഘം ഇങ്ങനെ ചെയ്തതത്രെ.സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 15 ഓളം പേര്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തതായിട്ടാണ് പോലീസ് സംശയിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
RELATED STORIES
ബില്ക്കിസ് ബാനു കേസില് പ്രതികളെ വിട്ടയച്ച നടപടിക്കെതിരേ സുപ്രിം...
27 March 2023 3:56 PM GMTസംവരണം: കര്ണാടകയില് സംഘര്ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMT