Kerala

യുവാവിനെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; കൊലപാതകമെന്ന് പോലീസ്

ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്.തുടര്‍ന്ന് ഇവര്‍ വിവരം പോലീസില്‍ അറിയിച്ചു. തൊട്ടടുത്തായി യുവാവ് സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് കിടപ്പുണ്ടായിരുന്നു. ബെര്‍മൂഡയും ടീഷീര്‍ട്ടും ധരിച്ച യുവാവിന്റെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവും, മുതുകിലും പുറത്തും പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. മുഖത്തു നിന്നും രക്തം വാര്‍ന്നൊലിച്ച നിലയിലായിരുന്നു മൃതദേഹം. അര്‍ധരാത്രിക്കു ശേഷമാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്

യുവാവിനെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; കൊലപാതകമെന്ന് പോലീസ്
X

കൊച്ചി: റോഡരുകിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കൊലപാതകമെന്ന് പോലീസ്.വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ (34)നെയാണ് കാക്കനാട് പാലച്ചുവട് വെണ്ണല റോഡില്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിന് എതിര്‍വശം റോഡില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്.തുടര്‍ന്ന് ഇവര്‍ വിവരം പോലീസില്‍ അറിയിച്ചു. ജിബന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മൃതദേഹത്തിനു സമീപം മറിഞ്ഞ് കിടപ്പുണ്ടായിരുന്നു. ജിബിന്റെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവും, മുതുകിലും പുറത്തും പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. മുഖത്തു നിന്നും രക്തം വാര്‍ന്നൊലിച്ച നിലയിലായിരുന്നു മൃതദേഹം. അര്‍ധരാത്രിക്കു ശേഷമാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. മറിഞ്ഞ് കിടന്ന സ്‌കൂട്ടറില്‍ മറ്റുവാഹനങ്ങള്‍ തട്ടിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ടു ഏതാനും പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സിസിടിവി കാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.പടമുകള്‍ കുണ്ടുവലി ഭാഗത്തെ ഒരു വീട്ടില്‍ അര്‍ധരാത്രിക്ക് ശേഷം ജിബിന്‍ ചെന്നിരുന്നുവത്രെ ഇതിനെ ചോദ്യം ചെയ്തവരുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അടിപിടിയെ തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ചുതന്നെ ജിബിന്‍ മരണപ്പെട്ടതാവാമെന്നും ഇതിനു ശേഷം പ്രതികളില്‍ ചിലര്‍ ഇയാളെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുംവഴി മരിച്ചെന്ന്മറിഞ്ഞ് റോഡരികില്‍ ഉപേക്ഷിച്ചതാവാമെന്നുമാണ് പോലീസിന്റെ നിഗമനം.ജിബിനെ കയറ്റികൊണ്ടുപോയ ഓട്ടോറിക്ഷയും, സംഭവം നടന്ന വീട്ടില്‍ ജിബിന്‍ എത്തിയ സ്‌കൂട്ടര്‍ ഒരാള്‍ ഓടിച്ചുകൊണ്ടുപോകുന്നതുമായ ദൃശ്യങ്ങള്‍ സി സി ടിവി കാമാറയില്‍നിന്നും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.സംഭവവുമായി ബന്ധപ്പെട്ടു അന്വേഷണം ഊര്‍ജിതമാക്കുന്നതിനായി സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. തൃക്കാക്കര അസി. കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍, കളമശ്ശേരി സി ഐ എ പ്രസാദ് എന്നിവരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Next Story

RELATED STORIES

Share it