Kerala

കൊച്ചിയിൽ യുവാവ് ജീവനൊടുക്കിയത് സുഹൃത്തിനെ ആക്രമിച്ച ശേഷം

സുഹൃത്തിനെ വെട്ടിയ ശേഷമാണ് ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചത്. പരിക്കേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.

കൊച്ചിയിൽ യുവാവ് ജീവനൊടുക്കിയത് സുഹൃത്തിനെ ആക്രമിച്ച ശേഷം
X

കൊച്ചി: നഗര മധ്യത്തിൽ തിരക്കേറിയ റോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ ആക്രമിച്ച ശേഷമെന്ന് പോലിസ്. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചത്. സുഹൃത്തിനെ വെട്ടിയ ശേഷമാണ് ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചത്. പരിക്കേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. ആക്രമിക്കാനുള്ള കാരണം പോലിസ് അന്വേഷിക്കുന്നു.

എറണാകുളം കലൂര്‍ റോഡിലാണ് സംഭവം നടന്നത്. കൈയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ ക്രിസ്റ്റഫറിനെ വ്യാപാരികളും പോലിസുകാരും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വൈകിട്ട് അഞ്ചേ കാലോടെയാണ് കലൂരിലെ ജനങ്ങളെ ഞെട്ടിച്ച സംഭവം. ദേശാഭിമാനി ജംഗ്ഷന് സമീപത്തെ ഒരു കടയ്ക്ക് മുന്നിൽ വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തിൻന്‍റെ സിസിടിവി ദൃശ്യങ്ങളിൽ യുവാവ് റോഡിലേക്ക് എത്തുന്നതും ആത്മഹത്യ ചെയ്യുന്നതും വ്യക്തമാണ്.

Next Story

RELATED STORIES

Share it