Kerala

വേറിട്ട കൃഷിരീതിയുമായി യുവകര്‍ഷകന്‍

ചെലവ് കുറഞ്ഞ രീതിയില്‍ ഊര്‍ങ്ങാട്ടിരി തച്ചണ്ണ ചാലി പാടത്ത് സുപ്രിയ ഇനം നെല്‍വിത്ത് പാകി ഞാറ് മുളപ്പിക്കുന്നതും വേറിട്ട രീതി സ്വീകരിച്ചു കൊണ്ടാണ്.

വേറിട്ട കൃഷിരീതിയുമായി യുവകര്‍ഷകന്‍
X

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: വയലുകള്‍ നികത്തി നിലമാക്കി നെല്‍കൃഷിയെ അന്യമാക്കുന്ന കാലത്ത് വേറിട്ട കൃഷിരീതിയുമായി മാതൃക തീര്‍ക്കുകയാണ് ഊര്‍ങ്ങാട്ടിരി വേഴക്കോട് സ്വദേശി മുജീബ് റഹ്മാന്‍. ചെലവ് കുറഞ്ഞ രീതിയില്‍ ഊര്‍ങ്ങാട്ടിരി തച്ചണ്ണ ചാലി പാടത്ത് സുപ്രിയ ഇനം നെല്‍വിത്ത് പാകി ഞാറ് മുളപ്പിക്കുന്നതും വേറിട്ട രീതി സ്വീകരിച്ചു കൊണ്ടാണ്.

യന്ത്രമുപയോഗിച്ച് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ചെളി നിറച്ച് വിത്തുപാകുന്ന രീതി മാതൃകയാക്കി വയലില്‍ ഷീറ്റ് വിരിച്ച് രണ്ടിഞ്ച് കനത്തില്‍ കൈ കൊണ്ട് ചെളിനിരത്തിയ ശേഷം വിത്ത് പാകി മുളപ്പിക്കുന്ന രീതിയാണ് ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

യുവാക്കള്‍ കൃഷിയില്‍ നിന്ന് മാറിപോവുന്നത് നാടിന് നഷ്ടമാണെന്ന തിരിച്ചറിവില്‍ യുവത്വത്തെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായി 'ഐ ലൗ മൈ ഇന്ത്യ' എന്ന് ചെളിയില്‍ രൂപകല്‍പന ചെയത് വിത്ത് പാകിയതും വ്യത്യസ്ഥമായ കാഴ്ചയാണ് ഒരുക്കുന്നത്. പട്ടാമ്പിയില്‍ നിന്ന് വാങ്ങിയ സുപ്രിയ ഇനം നെല്‍വിത്ത്, വിളവ് കൂടുതലുള്ളതും വൈക്കോല്‍ ധാരളം ലഭിക്കുന്നതുമായതിനാല്‍ കര്‍ഷകര്‍ക്ക് ലാഭകരമാണ്.

വിത്ത് പാകിമുളച്ച് ഇരുപത് ദിവസം കൊണ്ട് പറിച്ചെടുക്കാന്‍ കഴിയും. പ്ലാസ്റ്റിക് ഷീറ്റില്‍ ആയതിനാല്‍ വേരുകള്‍ ഏറെ നഷ്ടമാകാതെ പറിച്ചെടുക്കുന്നതുമൂലം ഞാറ് പാകിയത് പെട്ടൊന്ന് വേര് പിടിക്കുവാന്‍ കഴിയും കൃഷി വ്യാപകമാക്കാന്‍ യുവാക്കള്‍ തയ്യാറാകണമെന്നാണ് യുവകര്‍ഷകന്റെ ആഹ്വാനം.

Next Story

RELATED STORIES

Share it