Kerala

സൗത്ത് കൊറിയന്‍ വേള്‍ഡ് തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ ടീമില്‍ കാസര്‍കോഡ് സ്വദേശി

സൗത്ത് കൊറിയന്‍ വേള്‍ഡ് തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ ടീമില്‍ കാസര്‍കോഡ് സ്വദേശി
X

കാസര്‍കോഡ്: 2019 ജൂലൈ 14 മുതല്‍ 23 വരെ സൗത്ത് കൊറിയയില്‍ വച്ച് നടക്കുന്ന ലോക തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി പെണ്‍കുട്ടി. കാസറഗോസ് ചെറുവത്തൂരിലെ അന്‍വിദ അനില്‍ എന്ന 8 വയസ്സുകാരിയാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കായികതാരങ്ങളും ഒഫീഷ്യല്‍സും അടക്കം 90ഓളം പേരടങ്ങുന്ന ടീമില്‍ സബ്ജൂനിയര്‍ 'പും സാ' വിഭാഗത്തില്‍ ആണ് അന്‍വിദ അനില്‍ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. കൊറിയന്‍ ഗ്രാന്റ്മാസ്റ്റര്‍മാരുടെ 5 ദിവസത്തെ പരിഷ്‌കരിച്ച അടവുകളുടെ വിദഗ്ദ പരിശീലന ക്യാംപില്‍ പങ്കെടുക്കാനും അന്‍വിദ അര്‍ഹത നേടിയിട്ടുണ്ട്. തയ്‌ക്കോണ്ടോ സീനിയര്‍ മാസ്റ്ററും പിതാവുമായ ഡോ.ഗിന്നസ്സ് അനില്‍കുമാറിന്റെ ശിക്ഷണത്തില്‍ രണ്ടര വയസ്സു മുതലേ അടിസ്ഥാന പരിശീലനം ആരംഭിച്ചിരുന്നു അന്‍വിദ. 2018-19 വര്‍ഷങ്ങളിലും ഇന്ത്യയില്‍ നടന്ന പുംസാ മല്‍സരത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ചെറുവത്തൂര്‍ ഗ്രാന്റ്മാസ്റ്റര്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. ഇപ്പോള്‍ ജിഎച്ച്എസ്എസ് കുട്ടമത്ത് നാലാം തരം വിദ്യാര്‍ഥിയാണ്. മാതാവ്: വിജിത അനില്‍ സതേണ്‍ റയില്‍വെയില്‍ ജീവനക്കാരിയാണ്.

Next Story

RELATED STORIES

Share it