Kerala

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വനിതാ നേതാവ്

ഇടുക്കി മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ മുതിര്‍ന്ന നേതാവ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായാണ് പരാതി.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വനിതാ നേതാവ്
X

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി സിപിഐ മഹിളാസംഘടനാ നേതാവ്. ഇടുക്കി മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ മുതിര്‍ന്ന നേതാവ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായാണ് പരാതി. സിപിഐ സംസ്ഥാന കൗണ്‍സിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രവര്‍ത്തക ഇതുസംബന്ധിച്ചു പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണം ആരംഭിച്ചു.ഹൈറേഞ്ചിലെ പാര്‍ട്ടി ഓഫീസില്‍വെച്ച് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പീഡിപ്പിക്കാന്‍ ശ്രമിച്ചതയാണ് വനിതാ നേതാവിന്റെ പരാതി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് പൊലീസില്‍ പരാതി നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌സിപിഐ പ്രവര്‍ത്തക വീണ്ടും സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി തല അന്വേഷണം പുരോഗമിക്കുകയാണെന്ന് സിപിഐയുടെ വിശദീകരണം.

Next Story

RELATED STORIES

Share it