Kerala

പൗരത്വ നിയമ ഭേദഗതി: സര്‍ക്കാരുമായി ചേര്‍ന്ന് തന്നെ സമരം ചെയ്യും- ചെന്നിത്തല

ഒരുമിച്ച് സമരം ചെയ്തു എന്ന് കരുതി എല്ലാ വിഷയത്തിലും ഒന്നിക്കുമെന്ന അര്‍ത്ഥമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി: സര്‍ക്കാരുമായി ചേര്‍ന്ന് തന്നെ സമരം ചെയ്യും- ചെന്നിത്തല
X

കൊല്ലം: പൗരത്വ നിയമഭേദഗതിക്കെതിരെ സര്‍ക്കാരുമായി ചേര്‍ന്നുള്ള സമരത്തില്‍ നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരുമായി ചേര്‍ന്ന് തന്നെ സമരം ചെയ്യും. യോജിച്ചുള്ള സമരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് താനാണെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ഒരുമിച്ച് സമരം ചെയ്തു എന്ന് കരുതി എല്ലാ വിഷയത്തിലും ഒന്നിക്കുമെന്ന അര്‍ത്ഥമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കൊല്ലത്ത് നടന്ന സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമ്മേളനത്തിലാണ് ചെന്നിത്തല നിലപാട് ആവര്‍ത്തിച്ചത്.

രാജ്യം അതീവ ഗുരുതര പ്രതിസന്ധിയിലാണെന്നും ഈ പ്രതിസന്ധി പുതിയ ഭരണകൂടം വിളിച്ചുവരുത്തിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ കേരള സര്‍ക്കാരിനൊപ്പം യോജിക്കാവുന്ന വിഷയത്തില്‍ ഒക്കെ യോജിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയ സമയത്തെ ധിക്കാരം ഭരണകൂടത്തിന്റെ മുഖത്ത് ഇപ്പോള്‍ കാണാനില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ഒറ്റക്കെട്ടായ പ്രതിഷേധമാണ് അതിന് കാരണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഒറ്റയ്ക്ക് സമരം ചെയ്യണമെന്ന മുല്ലപ്പള്ളിയുടെ നിലപാടിനോട് സമസ്തക്ക് എതിരഭിപ്രായം ഇല്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it