Kerala

നവോത്ഥാനമൂല്യ സംരക്ഷണവുമായി മുന്നോട്ട് തന്നെ: മുഖ്യമന്ത്രി

ശ്രീനാരായണ ഗുരു ജയന്തിയോട് അനുബന്ധിച്ചുള്ള ഫേസ്ബുക്കില്‍ കുറിച്ച ചതയദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നവോത്ഥാനമൂല്യ സംരക്ഷണവുമായി മുന്നോട്ട് തന്നെ: മുഖ്യമന്ത്രി
X

തിരുവനന്തപുരം: നവോത്ഥാനമൂല്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരു ജയന്തിയോട് അനുബന്ധിച്ചുള്ള ഫേസ്ബുക്കില്‍ കുറിച്ച ചതയദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഗുരുസ്മരണ കാലാതിവര്‍ത്തിയാണ്. സമൂഹത്തില്‍ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം വീശിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരായ പോരാട്ടത്തിന് എന്നുമെന്നും വഴിവിളക്കാണ്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്; മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി തുടങ്ങിയ ഗുരുവിന്റെ സന്ദേശങ്ങള്‍ മലയാളിയുടെ മനസ്സില്‍ സമത്വചിന്തയ്ക്ക് പാകിയ അടിത്തറ കൂടിയാണ്.

രാജ്യത്തെ മതാധിഷ്ഠിതമാക്കി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആസൂത്രിത നീക്കങ്ങള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. ഈ ഘട്ടത്തില്‍ ശ്രീനാരായണ ദര്‍ശനത്തിന് പ്രാധാന്യമേറുകയാണ്. നവോത്ഥാനമൂല്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോവുക എന്നതാവട്ടെ ഇത്തവണത്തെ ചതയദിന സന്ദേശം.

Next Story

RELATED STORIES

Share it