Kerala

തൃത്താലയില്‍ കിണറ്റിലിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

കരിമ്പനയ്ക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ് (42), മയിലാട്ടുകുന്ന് കുഞ്ഞി കുട്ടന്റെ മകന്‍ സുരേന്ദ്രന്‍ (30) എന്നിവരാണ് മരിച്ചത്. കിണറിനുള്ളില്‍ വായുസഞ്ചാരം കുറവായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തൃത്താലയില്‍ കിണറ്റിലിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു
X

പാലക്കാട്: തൃത്താലയ്ക്കടുത്ത് കൊപ്പത്ത് കിണറ്റിലിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. കരിമ്പനയ്ക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ് (42), മയിലാട്ടുകുന്ന് കുഞ്ഞി കുട്ടന്റെ മകന്‍ സുരേന്ദ്രന്‍ (30) എന്നിവരാണ് മരിച്ചത്. കിണറിനുള്ളില്‍ വായുസഞ്ചാരം കുറവായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍പ്പെട്ട സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടി (28)യുടെ നില അതീവഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. വീട്ടിലെ കിണറ്റില്‍ വീണ അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാന്‍ വേണ്ടി ഇറങ്ങിയ സുരേഷാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഇയാളെ രക്ഷിക്കാന്‍ വേണ്ടിയാണ് അയല്‍വാസികളായ സുരേന്ദ്രനും സഹോദരന്‍ കൃഷ്ണന്‍കുട്ടിയും കിണറ്റിലിറങ്ങിയത്. ഫയര്‍ഫോഴ്‌സെത്തിയാണ് കിണറ്റിലകപ്പെട്ടവരെ പുറത്തെടുത്തത്.

Next Story

RELATED STORIES

Share it