Kerala

ബിന്ദു അമ്മിണിക്കെതിരെയുള്ള ആർഎസ്എസ് വംശീയ വേട്ട; വഴിയൊരുക്കുന്നത് പിണറായി സർക്കാർ: വെൽഫയർ പാർട്ടി

ബിന്ദു അമ്മിണിയെപ്പോലെ പൊതു രംഗത്ത് ഇടപെടുന്നവർക്ക് സ്വതന്ത്രമായ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്താനുള്ള അവകാശത്തെ തീർച്ചയായും അംഗീകരിക്കുകയും അതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും വേണം.

ബിന്ദു അമ്മിണിക്കെതിരെയുള്ള ആർഎസ്എസ് വംശീയ വേട്ട; വഴിയൊരുക്കുന്നത് പിണറായി സർക്കാർ: വെൽഫയർ പാർട്ടി
X

തിരുവനന്തപുരം: ബിന്ദു അമ്മിണിക്കെതിരേ നിരന്തരമായി നടക്കുന്ന ആർഎസ്എസ് ആക്രമണങ്ങൾക്ക് വഴിയൊരുക്കുന്നത് പിണറായി സർക്കാരാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.

ശബരിമയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഉത്തരവ് വഴി ലഭ്യമായ അവകാശം വിനിയോഗിച്ചു എന്നതാണ് ബിന്ദു അമ്മിണിയെ വേട്ടയാടാൻ അവർ ചമയ്ക്കുന്ന ന്യായം. യഥാർത്ഥത്തിൽ ബിന്ദു അമ്മിണി എന്ന ദലിത് ആക്ടിവിസ്റ്റിനെതിരെ നടക്കുന്നത് ആർഎസ്എസിൻറെ വംശീയ വേട്ടയാണ്.

നവോത്ഥാനത്തിൻറെ അപ്പോസ്തലൻമാർ എന്നവകാശപ്പെടുന്ന ഇടതു സർക്കാർ ഈ ആക്രമണങ്ങൾക്കെതിരേ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നു മാത്രമല്ല പരോക്ഷമായി അക്രമികൾക്ക് പിന്തുണ നൽകുകയുമാണ്. സംഘപരിവാറും പിണറായി സർക്കാരും തമ്മിൽ നടക്കുന്ന ഡീലുകളുടെ ഭാഗമാണ് ഈ പിന്തുണ.

ബിന്ദു അമ്മിണിയെപ്പോലെ പൊതു രംഗത്ത് ഇടപെടുന്നവർക്ക് സ്വതന്ത്രമായ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്താനുള്ള അവകാശത്തെ തീർച്ചയായും അംഗീകരിക്കുകയും അതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും വേണം. കേരളത്തിലെ ജനാധിപത്യ വിശ്വാസികളും പൗരബോധമുള്ളവരും ഒത്തു ചേർന്ന് ബിന്ദു അമ്മിണിക്കെതിരെ നടക്കുന്ന വംശീയ വേട്ടയ്ക്കെതിരേ അണിനിരക്കണമെന്ന് അദ്ദഹം ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it