വെല്‍ഫെയര്‍ പാര്‍ട്ടി നിയമസഭാ മാര്‍ച്ച് 27ന്

രാവിലെ 10 മണിക്ക് പ്രസ്‌ക്ലബ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും.

വെല്‍ഫെയര്‍ പാര്‍ട്ടി നിയമസഭാ മാര്‍ച്ച് 27ന്

തിരുവനന്തപുരം: ഹാരിസണിന്റെ കൈയേറ്റഭൂമിക്ക് നികുതി സ്വീകരിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഈമാസം 27ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി നിയമസഭാ മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് പ്രസ്‌ക്ലബ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. വിവിധ ഭൂസമര നേതാക്കളും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളും അഭിസംബോധന ചെയ്യും.

നികുതി സ്വീകരിക്കുക വഴി അനധികൃതമായി ഹാരിസണ്‍ കൈവശംവച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തത്വത്തില്‍ അവര്‍ക്ക് നല്‍കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഗവണ്‍മെന്റ് പ്ലീഡറെ മാറ്റി ഹൈക്കോടതിയില്‍ ഹാരിസണിനെതിരായ കേസ് തോറ്റുകൊടുത്ത സര്‍ക്കാര്‍ ഹാരിസണിന്റെ അടിമപ്പണിയാണ് ചെയ്യുന്നത്. സുപ്രിംകോടതി നിര്‍ദേശപ്രകാരം സിവില്‍ കോടതിയില്‍ കേസിന് പോവുംമുമ്പ് കൈയേറ്റഭൂമിക്ക് നികുതി സ്വീകരിക്കുന്നത് ഹാരിസണിന് അനായാസം കേസ് ജയിക്കാനുള്ള വഴിയൊരുക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top