Kerala

ശരിദൂരം സ്വീകരിക്കുമെന്ന എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹം: രമേശ് ചെന്നിത്തല

വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍എസ്എസ് കൈക്കൊണ്ട നിലപാട് ശരിയാണ്. യുഡിഎഫ് അതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു.

ശരിദൂരം സ്വീകരിക്കുമെന്ന എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹം: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: സമദൂരംവിട്ട് ശരിദൂരം സ്വീകരിക്കുമെന്ന എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നിലപാട് യുഡിഎഫിനു ഗുണംചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍എസ്എസ് കൈക്കൊണ്ട നിലപാട് ശരിയാണ്. യുഡിഎഫ് അതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. ശബരിമല വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ വിശ്വാസികള്‍ക്കെതിരായിരുന്നു. ഇക്കാര്യത്തില്‍ വസ്തുതകള്‍ മനസ്സിലാക്കിക്കൊണ്ടുള്ള പ്രതികരണമാണ് അവരുടേത്.

വിശ്വാസികള്‍ക്കെതിരായ നിലപാടുകളെ ശക്തമായി എതിര്‍ത്തതും എന്‍എസ്എസ്സായിരുന്നു. കോണ്‍ഗ്രസും യുഡിഎഫും ഇക്കാര്യത്തില്‍ എന്‍എസ്എസ്സിന്റെ നിലപാടുകള്‍ക്കൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ വിശ്വാസസമൂഹത്തെ വഞ്ചിച്ച സിപിഎമ്മിനും ബിജെപിക്കുമെതിരായ ശക്തമായ താക്കീതായാണ് എന്‍എസ്എസ്സിന്റെ ഇപ്പോഴത്തെ നിലപാടിനെ കാണേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it