Kerala

ഓണക്കിറ്റിലെ തൂക്കക്കുറവ്: ഗുണനിലവാരമില്ലാത്ത ശര്‍ക്കര ലോഡുകള്‍ തിരിച്ചയക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് സപ്ലൈക്കോ സിഎംഡി

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് സപ്ലൈക്കോ ഗുണനിലവാര പരിശോധനയ്ക്ക് എന്‍എബി എല്‍ അംഗീകാരമുള്ള ലാബുകളില്‍ 36 സാംപിളുകള്‍ അയച്ചു. ഇതില്‍ അഞ്ചുസാംപിളുകളുടെ പരിശോധനാഫലം ലഭിച്ചതില്‍ രണ്ടെണ്ണത്തിന് നിര്‍ദിഷ്ട നിലവാരമുള്ളതായി ലാബ് കണ്ടെത്തി.

ഓണക്കിറ്റിലെ തൂക്കക്കുറവ്: ഗുണനിലവാരമില്ലാത്ത ശര്‍ക്കര ലോഡുകള്‍ തിരിച്ചയക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് സപ്ലൈക്കോ സിഎംഡി
X

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റില്‍ തൂക്കക്കുറവുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടിയുമായി സപ്ലൈക്കോ രംഗത്ത്. സപ്ലൈക്കോ ഓണക്കിറ്റിനായി ഇ-ടെണ്ടറിലൂടെ ലഭ്യമാക്കിയ ശര്‍ക്കരയില്‍ ഗുണനിലവാരമില്ലാത്ത ശര്‍ക്കര തിരിച്ചയക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സിഎംഡി (ഇന്‍-ചാര്‍ജ്) അലി അസ്ഗര്‍ പാഷ നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് സപ്ലൈക്കോ ഗുണനിലവാര പരിശോധനയ്ക്ക് എന്‍എബി എല്‍ അംഗീകാരമുള്ള ലാബുകളില്‍ 36 സാംപിളുകള്‍ അയച്ചു. ഇതില്‍ അഞ്ചുസാംപിളുകളുടെ പരിശോധനാഫലം ലഭിച്ചതില്‍ രണ്ടെണ്ണത്തിന് നിര്‍ദിഷ്ട നിലവാരമുള്ളതായി ലാബ് കണ്ടെത്തി. മൂന്നെണ്ണത്തിന് ഗുണനിലവാരം കുറവായിട്ടാണ് കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു.സാംപിളുകളില്‍ രണ്ടെണ്ണത്തില്‍ നിറം ചേര്‍ത്തതായും ഒന്നില്‍ സുക്രോസിന്റെ അളവ് കുറഞ്ഞിരിക്കുന്നതായാണ് പരിശോധനാഫലം.

ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം, റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഡിപ്പോകളില്‍ വിതരണക്കാര്‍ നല്‍കിയ 3620 ക്വിന്റല്‍ ശര്‍ക്കര തിരിച്ചയക്കാനാണ് സിഎംഡി നിര്‍ദേശം നല്‍കിയത്.തിരിച്ചയക്കുന്നതിന്റെ ഫലമായി ശര്‍ക്കരയുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളില്‍ നല്‍കുന്ന ഓണക്കിറ്റില്‍ നിലവിലുള്ള പഞ്ചസാരയ്ക്കു പുറമെ ശര്‍ക്കരയ്ക്കു പകരമായി ഒന്നര കിലോ പഞ്ചസാര അധികമായി നല്‍കാനും തീരുമാനിച്ചതായി സിഎംഡി അറിയിച്ചു.

Next Story

RELATED STORIES

Share it