Kerala

ജലനിരപ്പ് സംഭരണശേഷിക്കരികെ; ഇടുക്കി മലങ്കര ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി

211.15 ക്യുമെക്‌സ് അധികജലം കൂടി തൊടുപുഴയാറ്റിലേക്ക് തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്.

ജലനിരപ്പ് സംഭരണശേഷിക്കരികെ; ഇടുക്കി മലങ്കര ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
X

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് സംഭരണശേഷിക്കരികെയെത്തിയ സാഹചര്യത്തില്‍ ഇടുക്കി മലങ്കര ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. വൈകീട്ട് 5 മണി മുതലാണ് ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഒന്നര മീറ്റര്‍ വരെ ഉയര്‍ത്തിയത്. 211.15 ക്യുമെക്‌സ് അധികജലം കൂടി തൊടുപുഴയാറ്റിലേക്ക് തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. ജലം പുറത്തേക്ക് ഒഴുക്കുന്നതിന് മുമ്പായി ദുരന്തപ്രതികരണ മാര്‍ഗരേഖയിലെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇക്കാരണത്താല്‍ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ക്ക് അതീവജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ അടിയന്തരസുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭാഗമായ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി വെള്ളം ഒഴുക്കിവിട്ടുകൊണ്ടിരിക്കുകയാണ്.

എന്നാല്‍, നിലവില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടുള്ളതും കെഎസ്ഇബി ലിമിറ്റഡിന്റെ മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതോല്‍പാദനം ഉയര്‍ന്ന നിലയിലായതിനാലും മലങ്കര ഡാമിലെ ജലനിരപ്പ് അനിയന്ത്രിതമായി കൂടിവരികയാണ്. മലങ്കര ഡാമിന്റെ പരമാവധി സംഭരണശേഷി 42 മീറ്ററാണ്. എന്നാല്‍, നിലവില്‍ ജലനിരപ്പ് 40.10 മീറ്ററായി ഉച്ചയോടെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ 211.15 ക്യുമെക്‌സ് കൂടി അധികജലം തൊടുപുഴയാറിലേക്ക് തുറന്നുവിടാന്‍ അനുമതി നല്‍കണമെന്ന് മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കലക്ടറുടെ നടപടി.

Next Story

RELATED STORIES

Share it