- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെള്ളം കുറഞ്ഞുതുടങ്ങി, ആശങ്ക അകലുന്നു
മഴ കുറഞ്ഞത് മണ്ണിടിഞ്ഞ മേഖലകളിലെ തെരച്ചില്‍ കുടുതല്‍ സുഗമമാക്കിയിട്ടുണ്ട്. അടിയന്തിരസഹായത്തിന് സേനാവിഭാഗങ്ങള്‍ ആവശ്യമായ ജില്ലകളില്‍ സജ്ജമാണ്.
തിരുവനന്തപുരം: മഴ കുറഞ്ഞുതുടങ്ങിയതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയത് രക്ഷാപ്രവര്‍ത്തനം സുഗമമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍മാരുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗം വിലയിരുത്തി. ക്യാമ്പുകളിലെ കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ ഉറപ്പാക്കാനും തീരുമാനമായി.
മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയിലുള്ളവരെ ഒഴിപ്പിക്കുകയാണ് ഇനിയുള്ള പ്രധാന രക്ഷാപ്രവര്‍ത്തനം. വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ പലരും വീടുകളിലേക്ക് മാറിപ്പോകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. വയനാട്, മലപ്പുറം ജില്ലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയിലുള്ള മേഖലയിലുള്ളവരെ ഒഴിപ്പിച്ചതായി കളക്ടര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. മഴ കുറഞ്ഞത് മണ്ണിടിഞ്ഞ മേഖലകളിലെ തെരച്ചില്‍ കുടുതല്‍ സുഗമമാക്കിയിട്ടുണ്ട്. അടിയന്തിരസഹായത്തിന് സേനാവിഭാഗങ്ങള്‍ ആവശ്യമായ ജില്ലകളില്‍ സജ്ജമാണ്.
പൊതുവില്‍ എല്ലാ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളേക്കാള്‍ വെള്ളപ്പൊക്കമേഖലകളിലും നദികളും വെള്ളം നല്ലരീതിയില്‍ കുറഞ്ഞുവരുന്നതായി കളക്ടര്‍മാര്‍ അറിയിച്ചു. മിക്ക പ്രദേശങ്ങളില്‍ തകരാറിലായ വൈദ്യുതി പോസ്റ്റുകളും ലൈനുകളും അതിവേഗത്തില്‍ പുനഃസ്ഥാപിച്ച് വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബി നടപടികള്‍ എടുക്കുന്നുണ്ട്. മൊബൈല്‍ കണക്ടിവിറ്റിയും പ്രത്യേക ജനറേറ്ററുകള്‍ സജ്ജീകരിച്ച് ടവറുകള്‍ ചാര്‍ജ് ചെയ്ത് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ ബണ്ടുകള്‍ മുറിഞ്ഞ് വെള്ളം കയറാതിരിക്കാന്‍ ജാഗ്രത തുടരാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണവും രക്ഷാപ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും കളക്ടര്‍മാര്‍ വിശദീകരിച്ചു. അതത് ജില്ലകള്‍ പ്രത്യേകമായി ചെയ്യേണ്ട കാര്യങ്ങളും ജാഗ്രത തുടരേണ്ട വിഷയങ്ങളും മുഖ്യമന്ത്രി കളക്ടര്‍മാരെ ഓര്‍മിപ്പിച്ചു.
യോഗത്തില്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറിമാരായ വിശ്വാസ് മേത്ത, ടി.കെ. ജോസ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ െപ്രെവറ്റ് സെക്രട്ടറി ആര്‍. മോഹന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ സി.എ. ലത, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















