Kerala

വഖഫ് സംരക്ഷണ സമ്മേളനം: അബ്ദുസമദ് പൂക്കോട്ടൂർ ഉൾപ്പെടെ 200 പേർക്കെതിരേ കേസെടുത്ത് പോലിസ്

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതിനെതിരേ കഴിഞ്ഞ ദിവസം പൂക്കിപ്പറമ്പില്‍ നടന്ന പരിപാടിക്കെതിരെയാണ് നിയമനടപടി.

വഖഫ് സംരക്ഷണ സമ്മേളനം: അബ്ദുസമദ് പൂക്കോട്ടൂർ ഉൾപ്പെടെ 200 പേർക്കെതിരേ കേസെടുത്ത് പോലിസ്
X

മലപ്പുറം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ച് സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസമദ് പൂക്കോട്ടൂരടക്കം 200 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുയോഗം സംഘടിപ്പിച്ചതിനാണ് തിരൂരങ്ങാടി പോലിസ് കേസെടുത്തത്.

സമസ്ത, മുസ്‌ലിം ലീഗ് നേതാക്കളായ 12 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതിനെതിരേ കഴിഞ്ഞ ദിവസം പൂക്കിപ്പറമ്പില്‍ നടന്ന പരിപാടിക്കെതിരെയാണ് നിയമനടപടി. തെന്നല പഞ്ചായത്ത് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും 200ഓളം പേരെ പങ്കെടുപ്പിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ പൊതുസമ്മേളനം നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

അതേസമയം കേസെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ തിരൂരങ്ങാടി പോലിസ് തയ്യാറായിട്ടില്ല. നേരത്തെ മാധ്യമപ്രവർത്തകർക്ക് പോലിസ് സ്റ്റേഷനിൽ വിലക്കേർപ്പെടുത്തി കുപ്രസിദ്ധി നേടിയ സ്റ്റേഷൻ കൂടിയാണ് തിരൂരങ്ങാടി പോലിസ് സ്റ്റേഷൻ.

Next Story

RELATED STORIES

Share it