Kerala

വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ട വികസനത്തിന് ഗവേണിങ് ബോഡിയുടെ അംഗീകാരം

590 കോടിരൂപ ചെലവിട്ട് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 118 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുക. ഫ്രഞ്ച് ധനകാര്യ സ്ഥാപനമായ എ എഫ് ഡബ്ല്യു 472 കോടി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ധനസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍പൊതുസ്വകാര്യപങ്കാളിത്തത്തോടെയായിരിക്കും പ്രവര്‍ത്തനം

വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ട വികസനത്തിന് ഗവേണിങ് ബോഡിയുടെ അംഗീകാരം
X

കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ട വികസനത്തിനുള്ള രൂപരേഖയക്ക് മുഖ്യമന്ത്രി അധ്യക്ഷനായ ഗവേണിങ് ബോഡിയുടെ അംഗീകാരം. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, ജി സുധാകരന്‍,കടകംപള്ളി സുരേന്ദ്രന്‍, ചീഫ് സെക്രട്ടറി ടോംജോസ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് അംഗീകാരം നല്‍കിയത്്.് രണ്ടാംഘട്ട വികസനരൂപരേഖക്ക് ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതിയുടെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു.590 കോടിരൂപ ചെലവിട്ട് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 118 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുക. ഫ്രഞ്ച് ധനകാര്യ സ്ഥാപനമായ എ എഫ് ഡബ്ല്യു 472 കോടി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ധനസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പ്രവര്‍ത്തനം. ഉടന്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുകയും ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്യും.

നിര്‍മാണത്തിന് വേണ്ടി പ്രത്യേകം രൂപം നല്‍കിയ സംവിധാനമാണ് വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റി(വിഎംഎച്ച്എസ്). വിവിധ ഗതാഗത മാര്‍ഗങ്ങളെ സംയോജിപ്പിച്ച് വൈറ്റില മൊബിലിറ്റി ഹബ്ബ് വികസിപ്പിക്കാനാണ് വിഎംഎച്ച്എസ് ലക്ഷ്യമിടുന്ന്ത്. വൈറ്റില ജങ്ഷന് സമീപം 26.8 ഏക്കറിലായുള്ള സ്ഥലത്താണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെയാണ് പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. 73 ശതമാനം പൂര്‍ണമായും പ്രകൃതി സൗഹൃദമായി പച്ചപ്പ് നിലനിര്‍ത്തിക്കൊണ്ട് നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗതാഗതത്തിനും മറ്റുമുള്ള 27 ശതമാനമായിരിക്കും ഗതാഗതത്തിന് വേണ്ടിയുള്ള ഭാഗം. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും വിധം ബസ്, മെട്രോ, ഫെറി, ജലമെട്രോ, ഓട്ടോറിക്ഷ, കാബ് തുടങ്ങി എല്ലാ ഗതാഗത സംവിധാനങ്ങളെയും ഒരുമിച്ച് ചേര്‍ത്താണ് വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസനം യാഥാര്‍ഥ്യമാകുക.

Next Story

RELATED STORIES

Share it