- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വികെ ശ്രീകണ്ഠൻ ഡിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു
നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കെപിസിസിയിലും ഡിസിസിയിലും അഴിച്ചുപണിക്ക് കോൺഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

പാലക്കാട്: വികെ. ശ്രീകണ്ഠൻ എംപി പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക് കൈമാറി.
രാജി സാങ്കേതികത്വം മാത്രമാണെന്നും നേതൃനിരയിൽ തുടരുമെന്നും വികെ ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു. എംപി എന്ന നിലയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കൂടുതൽ സമയം വേണം. അതിനാലാണ് ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്നും വികെ ശ്രീകണ്ഠൻ വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കെപിസിസിയിലും ഡിസിസിയിലും അഴിച്ചുപണിക്ക് കോൺഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി പുതിയ ഡി.സി.സി അധ്യക്ഷന്മാരെ നിയോഗിക്കാൻ സാധ്യതയുണ്ട്. ഈ സാഹചരത്തിലാണ് വികെ ശ്രീകണ്ഠൻ പദവിയൊഴിഞ്ഞത്.
കൂടാതെ, തിരഞ്ഞെടുപ്പ് സമയത്ത് വിമത ശബ്ദം ഉയർത്തിയ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കളുമായി അന്ന് നടത്തിയ കൂടിക്കാഴ്ചയിൽ ഗോപിനാഥ് ഇക്കാര്യം ഉന്നയിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















