- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വപ്‌നയുടെ ആഡംബര വീട് പണിയുന്നതിൽ നിയമലംഘനം; നഗരസഭ പരിശോധിക്കും
ജനവാസ മേഖലയിൽ ആഴത്തിലുള്ള പൈലിങ് പാടില്ലെന്ന് നിയമം നിലവിലുണ്ടായിട്ടും സംഭവത്തിൽ നഗരസഭ ഇടപെട്ടിട്ടില്ല.

തിരുവനന്തപുരം: നഗരത്തിൽ സ്വപ്ന സുരേഷിന് ആഡംബര വീട് പണിയുന്നതിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് നഗരസഭ പരിശോധിക്കും. ജനവാസ മേഖലയിൽ പൈലിങ് നടത്തിയാണ് സ്വപ്‌ന ആഡംബര വീടിനുള്ള പണി ആരംഭിച്ചത്. ആഴത്തിൽ പൈലിങ് നടത്തി നിർമാണം നടത്താൻ അനുമതി ലഭിച്ചതെങ്ങനെയെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചിട്ടുണ്ട്.നഗരത്തിന്‍റെ ഹൃദയഭാഗത്തായി കണ്ണേറ്റുമുക്കിലായി കോടികൾ വിലവരുന്ന 9.75 സെന്‍റ് ഭൂമിയിലാണ് സ്വപ്ന സുരേഷ് വീട് നിർമാണം ആരംഭിച്ചത്. 6350 ചതുരശ്ര അടിയിൽ ആഡംബര വീടിന്‍റെ നിർമാണത്തിന് ആഴത്തിൽ പൈലിങ് നടത്തിയിരുന്നു. 17 തൂണുകളുടെ നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്. ഫെബ്രുവരി- മാർച്ച് മാസങ്ങളിലാണ് വീടിനായുള്ള നിർമാണാനുമതി നഗരസഭയിൽ നിന്നും നേടിയത്. ജനവാസ മേഖലയിൽ ആഴത്തിലുള്ള പൈലിങ് പാടില്ലെന്ന് നിയമം നിലവിലുണ്ടായിട്ടും സംഭവത്തിൽ നഗരസഭ ഇടപെട്ടിട്ടില്ല. സ്വപ്ന സുരേഷിന്‍റെ ഉന്നതതല ബന്ധം ഉപയോഗിച്ചാണ് ഇത് സാധിച്ചതെന്നാണ് ആക്ഷേപം. തമ്പാനൂരിൽ അധികം അകലെയല്ലാതെ കോടികളുടെ ഭൂമി വാങ്ങിയതിലും ഉന്നത ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















