Kerala

ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ട്; ഉത്തരവാദിത്വം ഏറ്റെടുത്ത് മുസ്‌ലിം ലീഗ്

പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണ്. ഇതിന്റെ കൃത്യമായ കണക്ക് ഹാജരാക്കും. ഇക്കാര്യം ഷാജി തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഷാജിക്കുണ്ടെന്നും മജീദ് മാധ്യമങ്ങളോട് പറഞ്ഞു.

ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ട്; ഉത്തരവാദിത്വം ഏറ്റെടുത്ത് മുസ്‌ലിം ലീഗ്
X

മലപ്പുറം: കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയ 47 ലക്ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുസ്‌ലിം ലീഗ്. പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വിശദീകരിച്ചു.

പിണറായി സര്‍ക്കാര്‍ മാറുന്നതിന് മുമ്പ് ഷാജിയെ പ്രതിയാക്കാന്‍ തിരക്കിട്ട് ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിമര്‍ശിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്ന മോദി മോഡല്‍ കേരളത്തിലും നടപ്പാക്കുന്നു.

പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണ്. ഇതിന്റെ കൃത്യമായ കണക്ക് ഹാജരാക്കും. ഇക്കാര്യം ഷാജി തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഷാജിക്കുണ്ടെന്നും മജീദ് മാധ്യമങ്ങളോട് പറഞ്ഞു.

വിജിലന്‍സ് ചോദ്യംചെയ്യലിന് ശേഷം ഷാജി മാധ്യമങ്ങളോട് സംസാരിച്ചു. കണ്ടെടുത്ത വിദേശ കറന്‍സി മക്കളുടെ ശേഖരത്തില്‍ നിന്നുള്ളതാണെന്നും, പുറത്തുവരുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ പത്ത് മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. തൊണ്ടയാടുള്ള വിജിലന്‍സ് ഓഫീസില്‍ വച്ചായിരുന്നു ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ വിജിലന്‍സ് രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ 47,35,500 രൂപ പിടിച്ചെടുത്തിരുന്നു.

Next Story

RELATED STORIES

Share it