Kerala

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാദ​നക്കേ​സ്: വി ​എ​സ് ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്

ശി​വ​കു​മാ​റി​ന്‍റെ ബി​നാ​മി​ക​ൾ എ​ന്നാ​രോ​പി​ക്ക​പ്പെ​ടു​ന്ന കൂട്ടുപ്രതികളായ ശാ​ന്തി​വി​ള രാ​ജേ​ന്ദ്ര​ൻ, ഡ്രൈ​വ​ർ ഷൈ​ജു ഹ​ര​ൻ, സു​ഹൃ​ത്ത് അ​ഡ്വ. എ​ൻ ​എ​സ് ഹ​രി​കു​മാ​ർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാദ​നക്കേ​സ്: വി ​എ​സ് ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്
X

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാദ​ന​ക്കേ​സിൽ മു​ൻ​മ​ന്ത്രിയും എംഎൽഎയുമായ വി ​എ​സ് ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്. ശി​വ​കു​മാ​റി​ന്‍റെ ബി​നാ​മി​ക​ൾ എ​ന്നാ​രോ​പി​ക്ക​പ്പെ​ടു​ന്ന കൂട്ടുപ്രതികളായ ശാ​ന്തി​വി​ള രാ​ജേ​ന്ദ്ര​ൻ, ഡ്രൈ​വ​ർ ഷൈ​ജു ഹ​ര​ൻ, സു​ഹൃ​ത്ത് അ​ഡ്വ. എ​ൻ ​എ​സ് ഹ​രി​കു​മാ​ർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു.

കേ​സി​ൽ ശി​വ​കു​മാ​റി​നെ ഒ​ന്നാം​പ്ര​തി​യാ​ക്കി എ​ഫ്ഐ​ആ​ർ രജിസ്റ്റർ ചെയ്തിരുന്നു. വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ സെ​ല്ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണു ശി​വ​കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​ ആ​ഭ്യ​ന്ത​ര​ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന് ഗ​വ​ർ​ണ​ർ നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തും.

Next Story

RELATED STORIES

Share it