വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ വിജേഷിന് 5 ലക്ഷം നല്‍കാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ കോടതിയില്‍
തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച് ഒന്നിന് ഹാജരാക്കണമെന്ന് കോടതി കൊച്ചൗസേപ്പ് ചിറ്റിലപ്പളളി ഫൗണ്ടേഷന് നിര്‍ദേശം നല്‍കി. വിജേഷിന്റെ മാതാവിനാണ് തുക നല്‍കുക. വീഗാലാന്‍ഡ് കമ്പനി 2009 ല്‍ ഇല്ലാതായെന്നും അതിനാല്‍ ഉത്തരവാദിത്തം ഇല്ലാ എന്നും നേരത്തെ മുന്നോട്ടു വെച്ച വാദം കമ്പനി അധികൃതര്‍ ഇന്ന് പിന്‍വലിച്ചു. ഇക്കാര്യത്തില്‍ സത്യവാങ് മൂലം നല്‍കമെന്ന് വണ്ടര്‍ലായുടെ എംഡിയോട് കോടതി നിര്‍ദേശിച്ചു.

കൊച്ചി : വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച് ഒന്നിന് ഹാജരാക്കണമെന്ന് കോടതി കൊച്ചൗസേപ്പ് ചിറ്റിലപ്പളളി ഫൗണ്ടേഷന് നിര്‍ദേശം നല്‍കി. വിജേഷിന്റെ മാതാവിനാണ് തുക നല്‍കുക. വീഗാലാന്‍ഡ് കമ്പനി 2009 ല്‍ ഇല്ലാതായെന്നും അതിനാല്‍ ഉത്തരവാദിത്തം ഇല്ലാ എന്നും നേരത്തെ മുന്നോട്ടു വെച്ച വാദം കമ്പനി അധികൃതര്‍ ഇന്ന് പിന്‍വലിച്ചു. ഇക്കാര്യത്തില്‍ സത്യവാങ് മൂലം നല്‍കമെന്ന് വണ്ടര്‍ലായുടെ എംഡിയോട് കോടതി നിര്‍ദേശിച്ചു. കമ്പനി എംഡിമാര്‍, ഷെയര്‍ ഹോള്‍ഡര്‍മാര്‍ എന്നിവര്‍ ആരൊക്കെയാണെന്നതടക്കമുള്ള വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ ഉണ്ടായിരിക്കേണ്ടത്.2002 ഡിസംബറിലാണ് വീഗാലന്റില്‍ വെച്ച് വിജേഷിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന്് വിജേഷ് വീല്‍ചെയറിലാണ് ജീവിക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയോട് ആവശ്യപ്പെട്ടെങ്കിലും ഇതിന് തായാറാകാതെ വന്നതോടെയാണ് വിജേഷ് ഹൈക്കോതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച വേളയിലെല്ലാം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചീഫ് ജസ്റ്റിസിന് കത്ത് ് നല്‍കിയിരുന്നൂ.
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT