Kerala

ഡല്‍ഹി ഹോട്ടലിലെ തീപിടുത്തം: നളിനിയമ്മയുടെയും മക്കളുടെയും മൃതദേഹം നാളെ കൊണ്ടുവരും

എറണാകുളം ചേരാ നെല്ലുര്‍ പനേലില്‍ നളിനിയമ്മ(89), മക്കളായ വിദ്യാസാഗര്‍(60), ജയശ്രീ(52) എന്നിവരാണ് ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്. ഇവരുടെ മൃതദേഹം നാളെ രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിക്കും തുടര്‍ന്ന് ഇവിടെ നിന്നും വീട്ടിലേക്കു കൊണ്ടുവരും. നളിനിയമ്മയുടെ അനിയത്തിയുടെ മകളുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു ഇവര്‍ ഡല്‍ഹിക്കു പോയത്.

ഡല്‍ഹി ഹോട്ടലിലെ തീപിടുത്തം:  നളിനിയമ്മയുടെയും മക്കളുടെയും മൃതദേഹം നാളെ കൊണ്ടുവരും
X

കൊച്ചി: ഡല്‍ഹിയിലെ കരോള്‍ ബാഗിലെ അര്‍പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തതില്‍ മരിച്ച എറണാകൂളം സ്വദേശികളായ മൂന്നു പേരുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എറണാകുളം ചേരാ നെല്ലുര്‍ പനേലില്‍ നളിനിയമ്മ(89), മക്കളായ വിദ്യാസാഗര്‍(60), ജയശ്രീ(52)എന്നിവരാണ് ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്.ഇവരുടെ മൃതദേഹം നാളെ രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിക്കും തുടര്‍ന്ന് ഇവിടെ നിന്നും വീട്ടിലേക്കു കൊണ്ടുവരും.ജയശ്രീയ വിവാഹം ചെയ്ത് അയച്ചിരിക്കന്നത് ചോറ്റാനിക്കരയിലാണ്.ഇവരുടെ മറ്റൊരു ബന്ധുമായ ബിന തീപുടുത്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മരിച്ച നളിനിയമ്മയുടെ മറ്റൊരു മകനായ സോമശേഖരന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടിരുന്നു ഇദ്ദേഹമാണ് അപകട വിവരം എറണാകുളത്തെ ബന്ധുക്കളെ അറിയിച്ചത്. ജയശ്രീയുടെ മരണം രാവിലെ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നളിനിയമ്മയെ വിദ്യാസാഗറിനെയും കുറിച്ച് വിവരമില്ലായിരുന്നു. പിന്നീട് ഉച്ചയോടെ ഇവരുടെ മരണവും സ്ഥിരീകരിച്ചു.

നളിനിയമ്മയുടെ അനിയത്തിയുടെ മകളുടെ മകളുടെ വിവാഹമായിരുന്നു ഡല്‍ഹിയില്‍. ഗാസിയാബാദില്‍ എട്ടിനായിരുന്നു വിവാഹം. ചടങ്ങില്‍ പങ്കെടുക്കാന്‍ ഈ മാസം ഏഴിനാണ് നളിനി,വിദ്യാസാഗര്‍, ജയശ്രി എന്നിവരുള്‍പ്പെടെ 13 പേരടങ്ങുന്ന സംഘം എറണാകുളത്ത് നിന്നും പുറപ്പെട്ടത്.ഈ മാസം 15 ന് മടങ്ങിയെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലെ പ്രധാന വിനോദന സഞ്ചാര കേന്ദ്രങ്ങളും മറ്റും സന്ദര്‍ശിച്ച്ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇന്ന് രാവിലെ അമൃതസറിലേക്ക് പോകാനിരിക്കവെയാണ് പുലര്‍ച്ചയോടെ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടുത്തമുണ്ടായത്. ഡല്‍ഹിക്കു പോയ സംഘത്തിലുണ്ടായിരുന്ന നളിനിയമ്മയുടെ മറ്റൊരു മകനായ സോമശേഖരന്റെ ഫോണ്‍കോള്‍ രാവിലെ എത്തിയപോഴാണ് എറണാകുളത്തെ ബന്ധുക്കള്‍ അപകടവിവരം അറിയുന്നത്. വിദ്യസാഗറിനെയും നളിനിയെയും കാണാനില്ലെന്നറിഞ്ഞപ്പോള്‍ എവിടെയെങ്കിലും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു ബന്ധുക്കള്‍ക്ക്. എന്നാല്‍ ജയശ്രീ മരിച്ചുവെന്നറിഞ്ഞതോടെ നളിനിയമ്മയും വിദ്യാസാഗറും സുരക്ഷിതരായിരിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. പിന്നീട് ഇവരും മരിച്ചതായി വിവരമെത്തി.സന്തോഷകരമായ ഓര്‍മ്മയായി മാറേണ്ടിയിരുന്ന ഡല്‍ഹിയാത്ര ദുരന്തമായി മാറിയ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ചേരാനെല്ലൂരില്‍ അടുത്തടുത്താണ് ജയശ്രി ഒഴികെ നളിനിയുടെ മക്കളെല്ലാവരും താമസിക്കുന്നത്. ഡല്‍ഹിയില്‍ പോകുന്നതിനുമുമ്പെ അയല്‍വാസികളോടെല്ലാം ഇവര്‍ യാത്രപറഞ്ഞിരുന്നു. ചിരിച്ച് യാത്രപറഞ്ഞിറങ്ങിയ മുഖങ്ങളാണ് അയല്‍ക്കാരുടെ മനസില്‍.

Next Story

RELATED STORIES

Share it