Kerala

ചാൻസിലർ പദവി ഏറ്റെടുക്കണമെന്ന് ഗവർണറോട് മുഖ്യമന്ത്രി; ഫോണിൽ വിളിച്ച് സംസാരിച്ചു

വിദേശ യാത്രയ്ക്ക് പോകുന്ന വിവരമറിയിച്ച് ഗവർണർക്ക് നൽകിയ കത്തിലും ചാൻസിലർ പദവി ഏറ്റെടുക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്.

ചാൻസിലർ പദവി ഏറ്റെടുക്കണമെന്ന് ഗവർണറോട് മുഖ്യമന്ത്രി; ഫോണിൽ വിളിച്ച് സംസാരിച്ചു
X

തിരുവനന്തപുരം: സർവകലാശാല ചാൻസിലർ പദവി ഏറ്റെടുക്കണമെന്ന് ഗവർണ ആരിഫ് മുഹമ്മദ് ഖാനോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിൽസക്കായി വിദേശത്ത് പോകുന്ന കാര്യം പറയാൻ ഫോണിൽ വിളിച്ചപ്പോഴാണ് മുഖ്യമന്ത്രി ഗവർണറോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

വിദേശ യാത്രയ്ക്ക് പോകുന്ന വിവരമറിയിച്ച് ഗവർണർക്ക് നൽകിയ കത്തിലും ചാൻസിലർ പദവി ഏറ്റെടുക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി നേരത്തെ മൂന്ന് കത്തുകൾ ഗവർണർക്ക് നൽകിയിരുന്നു.

എന്നാൽ ചാൻസിലർ പദവി ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പദവി ഏറ്റെടുത്താൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ഗവർണറുടെ നിലപാട്.

Next Story

RELATED STORIES

Share it